നിരവധി ആരാധകരുള്ള പ്രശസ്ത പോപ് ഗായകൻ ആണ് ജസ്റ്റിൻ ബീബർ. അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് റാംസ് ഹണ്ട് സിൻഡ്രോം ഉണ്ടെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അപൂർവ്വ രോഗത്തിന് അടിമപ്പെട്ടിരിക്കുന്ന വിവരം താരം ഇൻസ്റ്റഗ്രാമിൽ ലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. അസുഖം മൂലം മുഖത്തെ വലതു ഭാഗം തളർന്നു പോയെന്ന്.
ചിരിക്കാനും കണ്ണു ചിമ്മാനും സാധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാമി ജേതാവ് ആയ ജസ്റ്റിൻ ബീബർ സമകാലിക പോപ്പ് ഗായകരിൽ ഏറ്റവും ജനപ്രിയനായ ഒരാൾ കൂടിയാണ്. ചിക്കൻപോക്സിന് കാരണമാകുന്ന അതേ വൈറസ് മൂലം തന്നെയാണ് റാംസ് ഹണ്ട് സിൻഡ്രോം ഉണ്ടാവുന്നത്. ആരോഗ്യ സ്ഥിതി വളരെ മോശമായതിനാൽ താൽക്കാലികമായി വേൾഡ് ടൂർ നിർത്തിവെച്ചിരിക്കുകയാണ് എന്നും ബീബർ വ്യക്തമാക്കി.
View this post on Instagram
ട്ടോറെന്റോയിലെ സംഗീത പരിപാടിക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ കണ്ണുകൾ ചിമ്മാൻ സാധിക്കുന്നില്ല. മുഖത്തെ ഒരു വശം കൊണ്ട് ചിരിക്കാൻ പോലും സാധിക്കില്ല. ഈ മൂക്ക് ചലിക്കില്ല. അദ്ദേഹം പറഞ്ഞു. ഈ അസുഖം ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ.
ബാധിക്കുമ്പോൾ അത് മുഖത്ത് ഉണ്ടാക്കിയേക്കാവുന്ന പക്ഷാഘാതത്തിന് കാരണമാകുന്നു. തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണം എന്നും പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ വിഷമമുണ്ടെന്നും ബീബർ കൂട്ടിച്ചേർത്തു. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. താരം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു പ്രാർത്ഥിച്ചു നിരവധി കമന്റുകളും വരുന്നുണ്ട്.