January 29, 2023

“അത് കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു”, സൗരവ് ഗാംഗുലി

കഴിഞ്ഞ ഐസിസി t20 ലോകകപ്പ് കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2017 നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഐസിസി ഏകദിന ലോകകപ്പിലും കിരീടം നേടാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാൽ യുഎഇ യിൽ നടന്ന t20 ലോകകപ്പ് മത്സരം അങ്ങനെ അല്ലായിരുന്നു. പ്രതീക്ഷിച്ചതിലും നിരാശയാണ് ഉണ്ടായത് ഗാംഗുലി പറഞ്ഞു. 2013ൽ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണ്ണമെന്റ് വിജയിച്ചത്. തുടർന്ന് 2014ലെ t20 ഫൈനലിലും 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യക്ക് എത്താൻ സാധിച്ചിരുന്നു.

വളരെ മികവുറ്റ ടീമായിരുന്നു ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് കളിക്കാനിറങ്ങിയത്. ഇന്ത്യക്ക് സെമിഫൈനലിൽ പോലും പ്രവേശിക്കാൻ സാധിച്ചില്ല. കൂടാതെ ചരിത്രത്തിലാദ്യമായി ഐസിസി മത്സരങ്ങളിൽ ഇന്ത്യ പാകിസ്ഥാനോട്‌ തോൽക്കുകയും ചെയ്തു. “തുറന്നു പറയുകയാണെങ്കിൽ 2017 ചാമ്പ്യൻസ് ട്രോഫിയും 2019 ഏകദിന ലോകകപ്പ് മത്സരവും മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ ഇന്ത്യയുടെ മികച്ച പ്രകടനം. 2019 ഏകദിന ലോകകപ്പിൽ എടുത്തു പറയേണ്ട പ്രകടനം ആയിരുന്നു ഇന്ത്യയുടേത്. എന്നാൽ ഇക്കഴിഞ്ഞ t20 ലോകകപ്പ് എന്നെ വളരെ നിരാശനാക്കി.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണ് ഇക്കഴിഞ്ഞ t20 ലോകകപ്പ്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. കളിക്കാൻ ഒരു സ്വാതന്ത്ര്യമില്ല എന്നാണ് എനിക്ക് തോന്നിയത്. പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ കളിച്ച ശൈലി നോക്കൂ. കഴിവിന്റെ 15 ശതമാനം പോലും ഇന്ത്യക്ക് പുറത്തെടുക്കാൻ സാധിച്ചില്ല. ഈ മത്സരങ്ങളിൽനിന്ന് നമുക്ക് പഠിക്കാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കൂടുതൽ മികച്ച കളികൾ ഉണ്ടാകാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു”.

Leave a Reply

Your email address will not be published. Required fields are marked *