തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താൻ പിന്മാറുന്നതായി ഡേയ്ൻ ബ്രാവോ സമൂഹ മാധ്യമങ്ങളോടും ക്രിക്കറ്റ് ആരാധകരോടും താരം പിന്മാറിയതായി അറിയിച്ചു. t20 വേൾഡ് കപ്പിലെ വെസ്റ്റിൻഡീസിന്റെ ഓസ്ട്രേലിയക്ക് എതിരായുള്ള മത്സരമാണ് തന്റെ അവസാന മത്സരം എന്ന് ബ്രാവോ അറിയിച്ചു. ഐസിസി ഷോയിലാണ് താരം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നിന്ന് പിന്മാറുന്നതായി പറഞ്ഞത്. വെസ്റ്റിൻഡീസിന് വേണ്ടി നിരവധി മത്സരങ്ങൾ ബ്രാവോ കളിച്ചിട്ടുണ്ട്. ബ്രാവോ 164 ഏകദിന മത്സരത്തിൽ നിന്ന് 199 വിക്കറ്റും 40 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റും 90 t20 മത്സരങ്ങളിൽ നിന്ന് 78 വിക്കറ്റുകൾ വെസ്റ്റിൻഡീസിന് വേണ്ടി താരം സമ്മാനിച്ചിട്ടുണ്ട്.
ബ്രാവോ 3 ഫോർമാറ്റുകളിൽ വെസ്റ്റിൻഡീസിന് വേണ്ടി 6000 അധികം റൺസ് നേടിക്കൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിൽ മൂന്ന് സെഞ്ചുറി നേടുവാനും ഏകദിന ക്രിക്കറ്റിൽ രണ്ടു സെഞ്ചുറി നേടാനും ബ്രാവോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഐസിസി ഷോയിൽ താരം `എന്റെ സമയം ആയതായി ഞാൻ കരുതുന്നു´ എന്നാണ് വെളിപ്പെടുത്തിയത്. 18 വർഷത്തോളം തന്റെ ദേശീയ ടീമിനെ വേണ്ടി മത്സരിക്കാൻ കഴിഞ്ഞതിൽ താരം നന്ദി രേഖപ്പെടുത്തി. ബ്രാവോ തന്റെ ക്രിക്കറ്റ് കരിയറിലെ സുപ്രധാന നേട്ടങ്ങൾ ഐസിസി ട്രോഫികൾ ആണെന്നും പറഞ്ഞു. തന്റെ ഇതുവരെയുള്ള ക്രിക്കറ്റ് കരിയറിൽ തനിക്ക് വളരെ നല്ല ഓർമ്മകളും നിമിഷങ്ങളും ആണ് ക്രിക്കറ്റ് നൽകിയിട്ടുള്ളത്. തനിക്ക് ഇതിൽ ഉയർച്ചകളും താഴ്ചകളും തനിക്കു ഉണ്ടായിരുന്നു.
ബ്രാവോ തന്റെ പ്രദേശത്തിലെ കരിബിയൻ ജനതയ്ക്ക് വേണ്ടി പ്രതിനിധീകരിച്ച് മത്സരിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ട്. അതോടൊപ്പം തന്നെ രാജ്യത്തിനുവേണ്ടി 3 ഐസിസി ട്രോഫികൾ നേടിക്കൊടുക്കുന്നതിലും ആഗോളതലത്തിൽ വൻ പേരെടുക്കാൻ സാധിച്ചതിൽ തനിക്ക് വളരെ അഭിമാനമുണ്ടെന്നും ഡേയ്ൻ ബ്രാവോ പറഞ്ഞു. 2012ലും 2016 ലും t20 വേൾഡ് കപ്പ് വെസ്റ്റിൻഡീസിന് നേടിക്കൊടുക്കുന്നതിൽ ബ്രാവോ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ ഉള്ള മത്സരത്തിൽ പരാജയപ്പെട്ടതിനാൽ നിലവിലെ t20 ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിന് മത്സരത്തിൽ നിന്ന് പുറത്താകേണ്ട വന്നു. ആദ്യ ബാറ്റിംഗിൽ ശ്രീലങ്ക ഉയർത്തിയ 190 റൺസിന് വിജയലക്ഷ്യം കണ്ട വെസ്റ്റിൻഡീസിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടമാകുകയും 169 റൺസ് ആകെ നേടുവാനായും കഴിഞ്ഞിരുന്നുള്ളൂ.