പാകിസ്താനിൽ നടക്കുന്ന പാകിസ്ഥാൻ – വെസ്റ്റിൻഡീസ് ടി 20 മത്സരത്തിൽ കാണികളുടെ വൻ അഭാവം. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 യിലും കാണികളുടെ എണ്ണം വൻതോതിൽ കുറഞ്ഞിരിക്കുന്നു. 32000 കാണികൾ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ വെറും നാലായിരത്തിൽ താഴെ മാത്രം കാണികളാണ് ഉണ്ടായിരുന്നത്. കോവിഡ് നിയന്ത്രണങ്ങളോടനുബന്ധിച്ച് കുറെ മാസക്കാലം പാകിസ്ഥാൻ സ്റ്റേഡിയങ്ങൾ അടച്ചിട്ടിരുന്നു. ഈയിടെയാണ് സ്റ്റേഡിയത്തിൽ എല്ലാവർക്കും പ്രവേശനം നൽകിയത്. ആളുകൾ സ്റ്റേഡിയത്തിൽ എത്താൻ മടിച്ചതോടെ മുൻ പാകിസ്ഥാൻ താരങ്ങളായ വസീം അക്രം ഷഹീദ് അഫ്രീദി എന്നിവർ രംഗത്തെത്തിയിരിക്കുകയാണ്.
“അന്താരാഷ്ട്ര മത്സരത്തിൽ പോലും കാണികളുടെ അഭാവം വളരെ നിരാശാജനകമാണ്. ടിക്കറ്റ് നിരക്ക് പകുതിയോളം കുറച്ചിട്ട് പോലും ആരാധകർ വേണ്ടത്ര വരാതിരിക്കുന്നത് താരങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നു”. ഒരു പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അംഗം പറഞ്ഞതാണ് ഇങ്ങനെ. എന്തുകൊണ്ടാണ് ഇത്രയ്ക്കും ആൾക്കാരുടെ അഭാവമെന്ന് അന്വേഷിച്ചപ്പോൾ ഒരു ആരാധകൻ പറഞ്ഞത് ഇങ്ങനെയാണ് പറഞ്ഞത്. “ഓരോ മത്സരവും വലിയ പ്രതീക്ഷയോടെയാണ് കാണാൻ വരുന്നത്. ഞങ്ങളുടെ കാറുകൾ വളരെ അകലെ പാർക്ക് ചെയ്ത് ഒരുപാട് ദൂരം നടന്നാണ് സ്റ്റേഡിയത്തിൽ എത്തുന്നത്.
അതിനുപുറമേ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ പരിശോധനയും ഉണ്ട്. പിന്നെ നീണ്ട ക്യുവും. ഇത്രയും സമയം കാത്തിരിക്കേണ്ടി വരുന്നത് തികച്ചും മടുപ്പ് തോന്നിക്കും. ഈ പ്രശ്നങ്ങൾ കാരണം ഇനിയും കാണികളുടെ കുറവ് അനുഭവപ്പെടും”. എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാന്റെ മുൻ പ്രസ്താവന.ഈ വ്യക്തി അന്താരാഷ്ട്ര മത്സരങ്ങളും പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളും കാണാൻ വരുന്ന ക്രിക്കറ്റ് ആരാധകർക്ക് മികച്ചസൗകര്യവും അനുഭവം വാഗ്ദാനം ചെയ്തിരുന്നു.