February 5, 2023

അമ്പയർ വിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചഹാർ

സൗത്ത് ആഫ്രിക്കൻ എ ടീമും ഇന്ത്യൻ എ ടീമും തമ്മിലുള്ള ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റ് മാച്ചിൽ സൗത്താഫ്രിക്കക്ക് നല്ല തുടക്കം. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൗത്ത് ആഫ്രിക്ക രണ്ടാം ദിനം കളി നിർത്തുമ്പോൾ എഴു വിക്കറ്റിന് 509 റൺസ് എന്ന നിലയിലാണ്. മൂന്നാംദിനം വെളിച്ചക്കുറവു മൂലം ഇന്ത്യ നേരത്തെ കളി നിർത്തിയപ്പോൾ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 308 എന്ന നിലയിലാണ്. സൗത്ത് ആഫ്രിക്കക്ക് ഒപ്പം എത്തുവാൻഇന്ത്യക്കിനി 201 റൺസ് കൂടി വേണം.

ഈ മത്സരത്തിനിടെയാണ് രാഹുൽ ചഹാർ അമ്പയർ വിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് സൺഗ്ലാസ് വലിച്ചെറിഞ്ഞ് അമർഷം തീർത്തത്. രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള 128-മത് ഓവറിലെ അവസാനത്തെ പന്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ചഹാറിന്റെ പന്തിൽ എൽബിഡബ്ല്യു നിഷേധിക്കുകയായിരുന്നു അമ്പയർ.ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ കഷിലെയായിരുന്നു അപ്പോൾ ക്രീസിൽ ഉണ്ടായിരുന്നത്. ചാഹാർ ശക്തമായി അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് നൽകിയില്ല. ഈ ദേഷ്യത്തിൽ ചഹർ തന്റെ സൺഗ്ലാസ് വലിച്ചെറിഞ്ഞു.

കളിയിൽ മോശം പ്രകടനമായിരുന്നു ചഹാറിന്റേത് 28.3 ഓവറിൽ 125 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.ഇന്ത്യയുടെ ബാബാ അപരാജിതും ഉപേന്ദ്ര യാദവും ക്രീസിൽ ഉണ്ട്. അഭിമന്യു ഈശ്വരിന്റെ സെഞ്ച്വറിയും 96 റൺസെടുത്ത പ്രിയങ്ക് പഞ്ചലിന്റെയും പ്രകടനമാണ് ഇന്ത്യയുടെ നല്ല ഈ തുടക്കത്തിന് കാരണം. ഓപ്പണറായി ഇറങ്ങിയ പ്രിത്വി ഷോയ്ക്ക് രണ്ട് റൺസകലെ ഹാഫ് സെഞ്ച്വറി നഷ്ടമായി. 53 പന്തിൽ ആറ് ഫോർ സഹിതം 25 റൺസ് എടുത്ത്‌ ഹനുമ വിഹാരി മടങ്ങി. ഓപ്പണിങ് സഖ്യം 80 റ ണ്ണിന്റെ കൂട്ടുകെട്ട് സമ്മാനിച്ചശേഷം രണ്ടാം വിക്കറ്റിൽ അഭിമന്യു ഈശ്വരനും പഞ്ചലും കൂട്ടിച്ചേർത്തത് 142 റൺസായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *