കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിൽ ശ്രേയസ് അയ്യർക്ക് സെഞ്ചുറി. ആദ്യ ദിനത്തിൽ തന്നെ അദ്ദേഹം ഹാഫ് സെഞ്ചുറി അടിച്ചിരുന്നു. രണ്ടാം ദിവസത്തിലെ ആദ്യത്തെ സെക്ഷനിൽ തന്നെ തന്റെ സെഞ്ച്വറി പൂർത്തിയാക്കി. വിരാട് കോലിയുടെയും കെ എൽ രാഹുലിനെയും അഭാവത്തിൽ ടീമിലെത്തിയ ശ്രേയസ് അയ്യർ തന്റെ അവസരം മുതലാക്കുകയായിരുന്നു. പതറിയ അവസ്ഥയിൽ നിന്നിരുന്ന ഇന്ത്യയെ ശ്രേയസ് കരകേറ്റുകയായിരുന്നു. അഞ്ചാമൻ ആയിട്ടായിരുന്നു ശ്രേയസ് ഇറങ്ങിയത് ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ച പതിനാറാമത്തെ താരമാണ് അയ്യർ കൂടാതെ പ്രത്യുഷോ, രോഹിത് ശർമ എന്നിവർക്കു ശേഷം ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ താരമായി അയ്യർ.
സൗത്ത് ആഫ്രിക്ക ക്കെതിരെ അഞ്ചാമനായി ഇറങ്ങി ആദ്യമായി സെഞ്ച്വറി നേടിയ ഇതിഹാസതാരമാണ് വിരേന്ദർ സേവാഗ് പിന്നീട് ഈ നേട്ടം കൈവരിച്ചത് ശ്രീലങ്കയ്ക്കെതിരെ സുരേഷ് റൈന ആയിരുന്നു. അവസാനമായി സെഞ്ചുറി നേടിയത് രോഹിത് ശർമയാണ്. തന്റെ ഇരുപത്തിയാറാം വയസ്സിൽ തന്നെ അതിവേഗ സെഞ്ച്വറി നേടി. എന്നാൽ അധികമായി അഞ്ച് റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. 105 റൺസെടുത്തത് 157 ബോളിൽ നിന്നായിരുന്നു. അവസാനം ടീം സൗത്തിയുടെ ബോർഡിന് ഔട്ട് ആവുകയായിരുന്നു.
കളിയിൽ സൗത്തി അഞ്ച് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ശ്രേയസ് അയ്യരെ കൂടാതെ ശുഭമാൻ ഗിൽ 93 പന്തിൽ 52 റൺസും രവീന്ദ്ര ജഡേജ 112 ബോർഡിൽ 50 റൺസും നേടിക്കൊടുത്ത് ഇന്ത്യയെ ആദ്യ ഇന്നിംഗ്സിൽ തന്നെ 345 റൺസ് സമ്മാനിച്ചു.കളിക്കു മുന്നേ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റനും ഡൽഹി ടീമിന്റെ കോച്ചുമായ റിക്കി പോണ്ടിംഗ് രംഗത്തെത്തിയിരിക്കുന്നത് ” കഴിഞ്ഞ കുറച്ചു കാലമായി ഞാൻ നിങ്ങളുടെ കളി കാണുന്നു. ഈ അവസരം നിങ്ങൾ അർഹിക്കുന്നത് തന്നെയാണ് നിങ്ങളെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.ഐപിഎല്ലിൽ ശ്രേയസ് അയ്യരെ ക്യാപ്റ്റൻ ആക്കിയതും റിക്കി പോണ്ടിങ്ങാണ്.