ഇന്ത്യ രവിചന്ദ്രൻ അശ്വിനെ എല്ലാ കളികളിലും ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. അദ്ദേഹം രവിചന്ദ്രൻ അശ്വിന്റെ വലിയ ആരാധകൻ ആണെന്നും കൂട്ടിച്ചേർത്തു. സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരായ കളിയിൽ അശ്വിൻ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ മത്സരത്തിൽ രവിചന്ദ്രൻ പണി ഇന്ത്യ അവസരം നൽകിയിരുന്നു. രവീന്ദ്ര ജഡേജ കൊപ്പം വരുൺ ചക്രവർത്തിയെയാണ് ഇന്ത്യ പിന്നറായി ടീമിൽ ഉൾപ്പെടുത്തിയത്.
എന്നാൽ പാകിസ്ഥാൻ എതിരായി നടന്ന മത്സരത്തിൽ മികവ് പുറത്തെടുക്കാൻ വരും ചക്രവർത്തി കോമറ്റ് ഇന്ത്യൻ ബൗളർമാർക്കോ സാധിച്ചിരുന്നില്ല. ആ മത്സരത്തിൽ 10 വിക്കറ്റ് ആണ് ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടത്. സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. ഐ പി എല്ലിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ മികച്ച പ്രകടനമാണ് ഡൽഹിക്ക് വേണ്ടി അശ്വിൻ കാഴ്ചവച്ചത്.. 2019ലെ മത്സരത്തിൽ 15 വിക്കറ്റും 2020ലെ മത്സരത്തിൽ 13 വിക്കറ്റ് നേടിയ അശ്വിൻ ഈ സീസണിൽ ഏഴു വിക്കറ്റുകളും കരസ്ഥമാക്കിയിരുന്നു.
വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു മികച്ച ക്രിക്കറ്റർ തന്നെയാണ് രവിചന്ദ്രൻ അശ്വിൻ. എന്നാൽ ടീം മാനേജ്മെന്റ് അവനെ കളിപ്പിക്കണ്ട എന്ന തീരുമാനത്തിലാണ്. വരും മത്സരങ്ങളിൽ അവനെ പ്ലെയിൻ ഇലവനിൽ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കേണ്ടത് കോഹ്ലിയും സെലക്ടർമാരുമാണെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 46 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 52 വിക്കറ്റുകൾ ടീമിനായി ഇതുവരെ നേടിക്കൊടുത്തിട്ടുണ്ട്. 2017 ജൂലൈ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു അശ്വിനെ അവസാന അന്താരാഷ്ട്ര ടി20 മത്സരം നടന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് ടെസ്റ്റിലും രവിചന്ദ്രൻ അശ്വിനി ഇന്ത്യ കളിക്കാൻ അവസരം നൽകിയിരുന്നില്ല. അശ്വിനെ കളിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സുനിൽ ഗവാസ്കർ അടക്കമുള്ള താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്നുള്ള മത്സരങ്ങളിലെങ്കിലും അശ്വിനെ കളിപ്പിക്കണം എന്നാണ് ആരാധകരുടെയും ആഗ്രഹം.