അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മത്സരങ്ങളിൽ കോടികൾ മുടക്കിയാണ് ട്രെൻഡ് ബോൾട്ടിനെ ടീമുകൾ വാങ്ങുന്നത്. ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് ടീമിനുവേണ്ടി മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവെച്ചിരുന്നു ഈ താരം. ന്യൂസിലാൻഡിലെ ആഭ്യന്തര ലീഗായ സൂപ്പർ സ്മാഷിലാണ് താരം ഫിനിഷറുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ലീഗിലെ പതിനൊന്നാമത്തെ മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളു കൊണ്ടും മികച്ച പ്രകടനം കാഴ്ച വെക്കുകയായിരുന്നു താരം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ബോൾട്ടിന്റെ പവർ ഹിറ്റിന് കാണികൾ സാക്ഷിയായത്. മത്സരത്തിൽ ടോസ് ലഭിച്ച നോർത്തേൺ ടീം കാന്റർബാറിയെ ആദ്യം ബാറ്റിങ്ങിനു വിടുകയായിരുന്നു. കാന്റർബാറിയിലെ ഒരു ബാറ്സ്മാനു പോലും മികച്ചരീതിയിൽ താളം കണ്ടെത്താനായില്ല. 17.2 ഓവറിൽ 107 റൺസെടുത്ത കാന്റർബാറി ടീം ഓൾ ഔട്ട് ആയി. മറുപടി ബാറ്റിംഗിനിറങ്ങിയ നോർത്തേൺ ടീമിനു മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എടുത്തിരിക്കുന്ന അവസ്ഥയിൽ നിന്ന് 19.4 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ എത്തുകയായിരുന്നു.
അവസാന ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടമായി. അവസാനത്തെ രണ്ട് ബോളിൽ വേണ്ടിയിരുന്നത് 7 റൺസാണ്. ഇരുപതാം ഓവറിൽ അഞ്ചാമത്തെ ബോളി സിംഗിൾ എടുത്തതോടെ ഒരു ബോളിൽ ആറ് റൺസ് എന്ന വലിയ ഭാരം ബോൾട്ടിന് കിട്ടി. അവസാന ബോൾ എറിയാൻ വന്ന നട്ടാലിനു സിക്സ് പറത്തി ബോൾട്ട്. നിമിഷങ്ങൾ വേണ്ടി വന്നു ഇത് വിശ്വസിക്കാൻ ബോൾട്ടിന് തന്നെ. കാണികൾ അമ്പരന്നു പോയി. താരത്തെ അഭിനന്ദിച്ച് ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്.