കാൺപൂരിൽ നടക്കുന്ന ഇന്ത്യ – ന്യൂസിലാൻഡ് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് അജിൻക്യ രഹാനെ ആയിരുന്നു. കളി സമനിലയിൽ കലാശിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ ഹാഫ് സെഞ്ച്വറിയുടെയും തിളക്കത്തിൽ ഇന്ത്യ 345 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 297 റൺസ് എടുക്കുകയും ഇന്ത്യയ്ക്ക് 49 റൺസ് ലീഡ് സമ്മാനിക്കുകയും ചെയ്തു. രണ്ടാമിന്നിംഗ്സിൽ ഒരു വിക്കറ്റ് അരികിൽ ന്യൂസിലാൻഡ് ഡ്രോയിൽ കളി എത്തിച്ചു.
2 ഇന്നിങ്സിലും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്ക് വേണ്ടവിധം തിളങ്ങാനായില്ല. യഥാക്രമം 35, 4 റൺസുകൾ ആണ് ഒന്നും രണ്ടും ഇന്നിംഗ്സുകളിൽ രഹാനെ നേടിയത്. രഹാനെയ്ക്കും പുറമേ പൂജാരക്കും വേണ്ടത്ര ഫോം കണ്ടെത്താനായില്ല. ബോളിങ്ങിൽ അശ്വിനും അക്ഷർ പട്ടേലും മിന്നും പ്രകടനമായിരുന്നു. വെറും ഒരു വിക്കറ്റിന്റെ ബലത്തിലാണ് ന്യൂസിലാൻഡ് സമനിലയിൽ കൊണ്ടെത്തിച്ചത്. അതിനുശേഷം കളിയെക്കുറിച്ച് അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ.
” ഈ മത്സരത്തിൽ ടെസ്റ്റിന് നയിച്ചത് വിരാട് കോഹ്ലി ആയിരുന്നെങ്കിൽ മത്സരഫലം ഇങ്ങനെ ആയിരിക്കില്ല. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് അഗ്രെസ്സീവ് കളിച്ച് നേരത്തെ ഡിക്ലയർ ചെയ്യാമായിരുന്നു. കോഹ്ലിയാണ് ക്യാപ്റ്റൻ ആയിരുന്നുവെങ്കിൽ ഇതെല്ലാം സംഭവിച്ചേനെ”. ഡിസംബർ മൂന്നിന് മുംബൈയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. രണ്ടാം ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തും. കോഹ്ലിക്ക് പകരം ആരാണ് ടീമിൽ നിന്നും പുറത്താക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്കായി കളിച്ചത് ശ്രേയസ് അയ്യർ ആയിരുന്നു ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാമിന്നിംഗ്സിൽ ഹാഫ് സെഞ്ചുറിയും താരൻ സ്വന്തമാക്കിയിട്ടുണ്ട്. ശ്രേയസ് അയ്യർ ആയിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.