January 29, 2023

അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനുള്ള കാരണം വെളിപ്പെടുത്തി ബുംറ

ടി 20 വേൾഡ് കപ്പിൽ കിവീസിനെതിരെ നടന്ന ഇന്ത്യയുടെ നിർണായക പോരാട്ടത്തിൽ ടീമിലെ സ്പിന്നറും മികച്ച താരവുമായ രവിചന്ദ്രൻ അശ്വിനെ 11 പേരുടെ ടീമിൽ ഉൾപ്പെടുത്താൻ അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. കിവീസുമായുള്ള ഏറ്റുമുട്ടലിൽ എട്ട് വിക്കറ്റിന് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. മത്സരത്തിൽ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ സ്പിന്നർ ജഡേജക്കൊപ്പം ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മത്സരത്തിൽ 111 റൺസ് വിജയലക്ഷ്യമാണ് നേടിയിരുന്നത്.

എന്നാൽ ഈ വിജയലക്ഷ്യം 14.3 ഓവറിൽ ന്യൂസിലാൻഡ് മറികടന്നു. 35 പന്തിൽ 49 റൺസ് നേടിയ ഡാരിൽ മിച്ചൽ, 31 പന്തിൽ 33 റൺസ് നേടിയ കെയിൻ വില്യംസൺ, 20 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് ന്യൂസിലാൻണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയത്. ന്യൂസിലാൻഡിനെ അനായാസ ബൗളിങ് പ്രകടനമാണ് ഇന്ത്യയെ വളരെക്കുറഞ്ഞ റൺസിൽ ചുരുക്കിയത്. 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഇഷ് സോധിയുടെയും, മൂന്ന് വിക്കറ്റ് കരസ്ഥമാക്കിയ ട്രെൻഡ് ബോൾട്ടിന്റെയും മികവിലാണ് ക്വിസ് മത്സരം കീഴടക്കിയത്.

തിരിഞ്ഞു നോക്കിയാൽ നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാനാകും. കൂടുതൽ റൺസും കൂടുതൽ വിക്കറ്റും നേടുവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അശ്വിൻ വളരെ എക്സ്പീരിയൻസ് ഉള്ള ബൗളർ തന്നെയാണ്. അശ്വിൻ നമ്മുടെ ബൗളിങ് നിരയുടെ ശക്തി വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല എന്നാൽ അതത്ര എളുപ്പമല്ല. ഞാൻ മുൻപ് പറഞ്ഞതുപോലെ രണ്ടാമിന്നിങ്സിൽ ഡ്യൂ ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ബൗളർമാർക്ക് വേണ്ടത്ര ഗ്രിപ്പ് ലഭിക്കില്ല. രണ്ടാമിന്നിംഗ്സിൽ ബൗളർമാർക്ക് സാധ്യത വളരെ കുറവും വിരളവും ആണ്.

മത്സരശേഷം അവൻ ഉണ്ടായിരുന്നുവെങ്കിൽ മാറ്റമുണ്ടായേനെ എന്ന് പറയുന്നത് എളുപ്പമാണ് എന്നാൽ അത് വിലയിരുത്താൻ ഏറെ പ്രയാസമാണ് ബുംറ പറഞ്ഞു. ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ നിങ്ങൾക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായേക്കാം. എന്നാൽ നല്ല ദിവസം ഉണ്ടാകുമ്പോൾ അമിതമായി ആഹ്ലാദിക്കാനും ചീത്ത ദിവസങ്ങൾ ഉണ്ടാകുമ്പോൾ കൂടുതലായി നിരാശപ്പെടാതെ ഇരിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഒരു ക്രിക്കറ്ററുടെ ജീവിതത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഈ നിമിഷത്തിൽ തുടരാൻ ശ്രമിക്കണം എവിടെയാണ് പിഴവ് പറ്റിയതെന്നും എവിടെയാണ് വിജയിച്ചത് എന്നും വിശകലനം ചെയ്യുക അതാണ് മുന്നോട്ടു പോകാനുള്ള ഏകമാർഗ്ഗം ബുംറ കൂട്ടിച്ചേർത്തു.

കിവീസിനോട് നടന്ന നിർണായക മത്സരത്തിൽ നേരിട്ട പരാജയത്തോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്കെല്ലാം മങ്ങലേറ്റിരിക്കുകയാണ്. വരാനിരിക്കുന്ന മൂന്നു മത്സരങ്ങളിലും വിജയം കരസ്ഥമാക്കിയ മാത്രമേ കണക്കുകൾ പ്രകാരം എങ്കിലും ഇന്ത്യയ്ക്ക് സാധ്യതകൾ നിലനിർത്താൻ സാധിക്കൂ. നവംബർ മൂന്നിന് അഫ്ഗാനിസ്ഥാൻ എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കാനിരിക്കുന്നത്. ഇന്ത്യ സെമിഫൈനലിൽ എത്തുമോ എന്ന് നമുക്ക് വരുംദിവസങ്ങളിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ

Leave a Reply

Your email address will not be published. Required fields are marked *