January 28, 2023

അശ്വിനെ പ്രശംസിച്ച് കോച്ച് രാഹുൽ ദ്രാവിഡ്

ന്യൂസിലാൻഡിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിലെ മികച്ചപ്രകടനം കൊണ്ട് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഇതേ തുടർന്ന് താരത്തെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്. അവസാന ദിവസത്തിൽ ന്യൂസിലൻഡ് ഓപ്പണർ ടോം ലാതത്തിന്റെ വിക്കറ്റെടുത്തതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ ബൗളറായി അശ്വിൻ മാറി കഴിഞ്ഞു. ഹർഭജൻ സിംഗിന്റെ റെക്കോർഡാണ് അശ്വിൻ മറികടന്നത്. 417 വിക്കറ്റാണ് ഹർഭജൻ സിംഗിന്റെ സമ്പാദ്യം.

80 മത്സരങ്ങളിൽനിന്ന് 419 വിക്കറ്റുകൾ നേടി ഹർഭജൻ സിംഗിന്റെ നേട്ടത്തെ പിന്നിലാക്കി. 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റുകൾ നേടിയ കപിൽ ദേവും 132 മത്സരങ്ങളിൽനിന്ന് 619 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെയുമാണ് അശ്വിനി മുന്നിലുള്ളത്. ” ഇത് ഒരു അസാമാന്യ നേട്ടമാണ്. ഹർഭജൻ സിങ് ഒരു മികച്ച ബൗളർ തന്നെയാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ഒരുപാട് കാലം കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. വെറും 80 മത്സരങ്ങളിൽ നിന്നും 419 വിക്കറ്റുകൾ നേടിയത് വലിയ നേട്ടം തന്നെയാണ്. ഈ കളിയിലും മികച്ച പ്രകടനം തന്നെയാണ് അശ്വിൻ കാഴ്ചവെച്ചത്.

ഓപ്പണിങ് വിക്കറ്റിനായി നമ്മൾ കുറെ കഷ്ടപ്പെടേണ്ടി വന്നു. മൂന്നാംദിനത്തിൽ പതിനൊന്ന് ഓവർ നീണ്ടുനിന്ന സ്പെല്ലിലൂടെ ഇന്ത്യയെ കരകയറ്റിയത് വലിയ കാര്യം തന്നെയാണ്. ഇനിയും ഇത്തരത്തിൽ പല റെക്കോർഡുകളും മറികടക്കാൻ സാധിക്കട്ടെ “. ദിവസങ്ങൾ കൂടുന്തോറും അശ്വിൻ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നു. അവൻ മത്സരത്തെക്കുറിച്ച് നന്നായി ചിന്തിക്കുന്ന ഒരാളാണ്. അശ്വിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. അവന്റെ മികച്ച പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു.ഇനിയും ഉയരങ്ങൾ പിടിച്ചെടുക്കാൻ സാധിക്കട്ടെ. രാഹുൽ ഇങ്ങനെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *