ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇതിഹാസ താരമാണ് മുത്തയ്യ മുരളീധരൻ. മുത്തയ്യ മുരളീധരന്റെ റെക്കോർഡുകളും അശ്വിന് മറികടക്കാൻ സാധിക്കും എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സാക്ഷാൽ സഞ്ജയ് ബംഗാർ. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പന്ത്രണ്ടാം സ്ഥാനത്താണ് അശ്വിൻ ഇപ്പോൾ. ഈ ടെസ്റ്റ് പരമ്പരയിലൂടെ 81 മത്സരങ്ങളിൽ നിന്നും 427 വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. പട്ടികയിലെ ഒന്നാമനായ മുത്തയ്യ മുരളീധരൻ 133 മൽസരങ്ങളിൽ നിന്നും 800 വിക്കറ്റുകളാണ് കരസ്ഥമാക്കിയിട്ടുള്ളത്.
മുത്തയ്യ മുരളീധരന്റെ റെക്കോർഡ് വളരെ അകലെയാണെങ്കിലും ഫിറ്റ്നസ് കാത്ത് സൂക്ഷിച്ചാൽ ഈ റെക്കോർഡും അശ്വിനെ എളുപ്പത്തിൽ സ്വന്തമാക്കാം. “ഫിറ്റ്നസ് നിലനിർത്താൻ കൂടുതൽ ശ്രദ്ധിക്കുകയും ദീർഘനാൾ കളിക്കാൻ സാധിക്കുകയും ചെയ്താൽ മുത്തയ്യ മുരളീധരൻ റെക്കോർഡ് അശ്വിനി താഴെ ആകും. കാരണം തന്റെ റെക്കോർഡ് ആർക്കെങ്കിലും മറികടക്കാൻ സാധിക്കുമെങ്കിൽ അത് അശ്വിന് മാത്രമായിരിക്കും എന്ന നേരത്തെ മുത്തയ്യ മുരളീധരൻ പറഞ്ഞിട്ടുണ്ട്. ഇത് അവന്റെ കരിയറിലെ രണ്ടാം ഘട്ടമാണ്. അവൻ ഇപ്പോൾ വൻ ഫോമിലാണ്. ടി ട്വന്റിയിലും തിരിച്ചെത്തിയിരിക്കുന്നു. പന്ത് എറിയുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ടെസ്റ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഈ കളിയിൽ മാൻ ഓഫ് സീരീസുമായി. തുടർന്നും ഒരുപാട് റെക്കോർഡർ മറികടക്കുമെന്ന വലിയ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത് “. സഞ്ജയ് ബംഗാറിന്റെ വാക്കുകളാണിവ. കാൺപൂരിൽ നടന്ന മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടവും അശ്വിൻ സ്വന്തമാക്കിയിരുന്നു. ഹർഭജനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കപിൽ ദേവും അനിൽ കുംബ്ലെയുമാണ് അശ്വിന് ഇനി മുന്നിലുള്ളത്.