ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ഒരു ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിനുവേണ്ടി വർഷങ്ങളായി അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഡേവിഡ് വാർണർ. ടിക് ടോക് വീഡിയോ കളിലൂടെയും സോഷ്യൽ മീഡിയയിലൂടെ നിരന്തര സമ്പർക്കത്തിലൂടെയും ഇന്ത്യക്കാരുടെ മനസ്സിൽ ഡേവിഡ് വാർണർ സ്ഥാനം പിടിച്ചു പറ്റിയിട്ടുണ്ട്. ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പര ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ അനായാസം വിജയിച്ചിരുന്നു.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഉജ്ജ്വല പ്രകടനം വെച്ചിരുന്നു. ആ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ആറ് റൺസകലെ വാർണറിന് സെഞ്ച്വറി നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിൽ ആരാധകരിൽ ഒരുവന് ബാറ്റിംഗ് ഗ്ലൗ സമ്മാനം നൽകിയിരിക്കുകയാണ് താരം. ഈ മത്സരത്തിലും സെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ പുറത്താക്കുകയായിരുന്നു താരം. 167 പന്തിൽ 11 ബൗണ്ടറി നേടി സെഞ്ചുറി യിലേക്ക് കുതിക്കുകയായിരുന്നു താരം. എന്നാൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ പുറത്തായി. പുറത്തായി പവലിയനിലേക്ക് പോകുംവഴി കളി കാണാനെത്തിയ ഒരു പയ്യന് തന്റെ ഗ്ലൗസ് സമ്മാനിച്ചു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുക്കാൻ സാധിച്ചിട്ടുണ്ട്. 95 റൺസോടെ മർനസ് ലാബുഷേയ്നും 18 റൺസോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ക്രീസിൽ ഉണ്ട് . കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതിനാൽ പാറ്റ് കമ്മിൻസ് കളിക്കുന്നില്ല. പകരം സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റൻ. ഓസ്ട്രേലിയ മികച്ച രീതിയിൽ തന്നെയാണ് മുന്നേറുന്നത്. കഴിഞ്ഞ മത്സരത്തിലെ പോലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഓസ്ട്രേലിയയ്ക്ക് അനായാസം ജയിക്കാം.