ഡിസംബെരിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ താൻ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലിയിൽ കളിക്കുമെന്ന് ജോസ് ബട്ലർ പറഞ്ഞു. അദ്ദേഹം കാരണമായി വെളിപ്പെടുത്തിയത് കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറും മികച്ച ബാറ്റ്സ്മാൻ മാരിൽ ഒരാളുമായ പന്തിന്റെ ബാറ്റിംഗ് പ്രകടനം താൻ വളരെ മനോഹരമായി ആസ്വദിച്ചെന്നും അത് താൻ ആഷസിൽ പിന്തുടരുമെന്നും പങ്കുവച്ചു. അത്രയേറെ പന്തിന്റെ പ്രകടനം താൻ ആസ്വദിക്കുകയും അതുപോലെ ആഷസിൽ കളിക്കുമെന്നും ബട്ലർ പറഞ്ഞു.
ഋഷഭ് പന്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനം ഇന്ത്യൻ ടീമിന് വളരെ മികച്ച രീതിയിലുള്ള നേട്ടങ്ങളാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം ഋഷഭ് പന്ത് ആയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ 2-1 നു വിജയിക്കുകയും ചെയ്തു. സിഡ്നി ടെസ്റ്റിൽ ഇന്ത്യ സമനില പിടിച്ചപ്പോൾ ഇന്ത്യക്ക് വേണ്ടി 118 പന്തിൽ 97 റൺസ് നേടി കൊടുക്കാൻ പന്തിന് സാധിച്ചട്ടുണ്ട്. ഗാബയിൽ നടന്നിരുന്ന അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 89 റൺസ് നേടി പുറത്താകാതെ ബാറ്റിംഗിൽ നിലയുറച്ചത് ഇന്ത്യയുടെ വിജയത്തിന് ഒരു പ്രേതന പങ്ക് തന്നെ വഹിച്ചു.
ഋഷഭ് പന്തിന്റെ മനോഹരമായ ബാറ്റിംഗ് തന്നെയാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ വിജയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഏത് സമ്മർദ്ദ നിമിഷത്തിലും ആക്രമണ മനോഭാവത്തിലും അവന് തന്റെ കളിയുടെ ഗതി മാറ്റാനുള്ള ശൈലിയാണ് തനിക്ക് ഇഷ്ട്ടമായതെന്നും അതോടൊപ്പം T20 വേൾഡ് കപ്പിൽ താൻ കാണിച്ച നിർഭയപരമായ മനോഭാവം റെഡ് ബോൾ ബാറ്റിംഗിലും കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബട്ലർ പറഞ്ഞു.