ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങൾക്കുള്ള പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ ലെജന്ഡ്സ് ക്രിക്കറ്റ് ലീഗ് 2022 ജനുവരിയിൽ തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലീഗിന്റെ ഉദ്ഘാടനം. ദുബായ്, അബുദാബി എന്നിവയ്ക്കൊപ്പം അടുത്തിടെ കഴിഞ്ഞ ഐസിസി ടീ൨൦ ലോകകപ്പിന്റ സഹ ഹ സ്റ്റ് ആയിരുന്നു അൽ അമേറാത്ത് സ്റ്റേഡിയം ഒമാനിലെ വലിയ സ്റ്റേഡിയങ്ങളിൽ ഒന്നു തന്നെയാണ് ഈ സ്റ്റേഡിയം.മുൻ ക്രിക്കറ്റ് താരങ്ങൾ കളി അരങ്ങിലേക്ക് വീണ്ടും അരങ്ങേറുമ്പോൾ ആഗോളതലത്തിൽ വേണ്ടത്ര ശ്രദ്ധ കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. ആതിഥേയരായിരിക്കുന്നത് ഒമാൻ ആയതിനാൽ ആഗോളതലത്തിൽ സ്ഥാനം കണ്ടെത്താൻ കൂടുതൽ സാധ്യതയേറുന്നു.
“ലോകമെമ്പാടും പ്രചാരമുള്ള ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സാധിച്ചത് ഒരു അംഗീകാരമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇതിഹാസ താരങ്ങളുടെ ഒത്തുചേരൽ അത്യപൂർവമാണ്. ഇത് ഒരു തുടക്കം മാത്രം ഇനിയും ഒരുപാട് മത്സരങ്ങൾക്ക് ഒമാൻ വേദിയാകുമെന്നും എനിക്കുറപ്പുണ്ട്. ഇത്തരം ഒരു വലിയ മത്സരം നടക്കുന്നത് ആരാധകരുടെ മനം കവരും. ഒമാൻ ക്രിക്കറ്റ് നല്ല അനുഭവമായിരിക്കും”. ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് ഖിംജി ഇങ്ങനെ പറഞ്ഞു. ഇന്ത്യ, ഏഷ്യ, റെസ്റ്റ് ഓഫ് ദി വേൾഡ് എന്നിങ്ങനെ കളിക്കാരെ മൂന്ന് ടീമുകളായി തിരിച്ചിട്ടുണ്ട്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണിൽ ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് പങ്കെടുക്കുക.
“ഈ ലീഗിലൂടെ ക്രിക്കറ്റിനെ പുതിയ ലക്ഷ്യ സ്ഥാനങ്ങളിൽ കൊണ്ടെത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.എല്ലാംകൊണ്ടും ഒമാൻ മികച്ച ഒരു ഓപ്ഷനാണ്. ഇതു വലിയ മാറ്റങ്ങൾക്ക് ഒരു തുടക്കം മാത്രം ആയിരിക്കും “ലെജൻഡ്സ് ലീഗ് കമ്മീഷൻ രവി ശാസ്ത്രി പറഞ്ഞുവെച്ചു. ലീഗ് ഒമാനിൽ തുടങ്ങാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ക്രിക്കറ്റിന്റെ മറ്റൊരു വിസ്മയക്കാഴ്ചയാണ് നമ്മൾ കാണാൻ പോകുന്നത്. ഇതിഹാസ താരങ്ങളെ ഈ രീതിയിൽ കൊണ്ടുവരാൻ സാധിക്കുന്നത് ഏറെ സന്തോഷം തരുന്ന ഒന്നാണ് “. ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് ചെയർമാൻ വിവേക് ഖുഷാലിനിയുടെ വാക്കുകളാണിത്.