ഇനിമുതൽ ഏകദിന ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമയാണ്. ഇതുവരെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ആയിരുന്ന വിരാട് കോലി ആ സ്ഥാനമൊഴിഞ്ഞു. ബിസിസിഐയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതോടൊപ്പം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയും നായക സംസ്ഥാനത്തു നിന്നും പുറത്താക്കി. രോഹിത് ശർമയായിരിക്കും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. നേരത്തെ തന്നെ ഐസിസി ടി20 ലോകകപ്പിനുശേഷം താൻ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനമൊഴിയും എന്ന് വിരാട് കോലി അറിയിച്ചിരുന്നു. എന്നാൽ ഏകദിനത്തിൽ ക്യാപ്റ്റൻ സ്ഥാനം തുടരുമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് മുൻപായി ഇന്ത്യയുടെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കുകയായിരുന്നു. ടെസ്റ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനായി തന്നെ കോഹ്ലിക്ക് തുടരാം. ഏകദിനത്തിൽ വൈസ് ക്യാപ്റ്റനാണ്. എന്നാൽ ടി20യിൽ കെ എൽ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുള്ളത്. വരാനിരിക്കുന്ന സൗത്താഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഏകദിന ടീമിനെ ഇനിയും പ്രഖ്യാപിക്കാൻ ഉണ്ട്. ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച ക്യാപ്റ്റൻ ആണ് വിരാട് കോലി.
95 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതിൽ 65 മത്സരങ്ങളിലും ടീമിനെ വിജയിപ്പിച്ചു. തന്റെ ക്യാപ്റ്റൻ കാലയളവിൽ 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലും 2019 ഏകദിന ലോകകപ്പ് സെമിഫൈനലിലും ഇന്ത്യയെ കൊണ്ടെത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും കിരീടം ഒന്നും നേടിത്തരാൻ സാധിച്ചില്ല. ഏകദിനത്തിൽ ക്യാപ്റ്റൻ ആയിരിക്കെ 21 സെഞ്ച്വറിയും 27 അർദ്ധ സെഞ്ചുറിയും അടക്കം72.65 ശരാശരി റൺസ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന 2022ലെ ഐസിസി ടി20 ലോകകപ്പ്, 2023 ലെ ഐസിസി ഏകദിന ലോകകപ്പ് എന്നിവയാണ് രോഹിത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.