ഇന്ത്യൻ ഫേസ് ബൗളർ മുഹമ്മദ് ഷമിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്ത എല്ലാ ട്രോളൻ മാരുടേം മുൻപിൽ സ്വരം കടിപ്പിച്ചു കൊണ്ട് മുൻ ഇന്ത്യൻ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് എല്ലാ സമൂഹമാധ്യമങ്ങളിലും ഷമിക്ക് എതിരെ ഉയർന്ന കടുത്ത അധിക്ഷേപത്തെതുടർന്ന് ആണ് ഗൗതം ഗംഭീർ ഷമിക്ക് വേണ്ടി സംസാരിച്ചത്.
മത്സരത്തിൽ ഒരൊറ്റ ഇന്ത്യൻ ബോളർ പോലും വിക്കറ്റ് നേടാൻ കഴിയാതെ ഇരുന്നിട്ടും ക്ഷമിക്ക് മാത്രമാണ് ഇത്ര കടുത്ത ഭാഷയിൽ അധിക്ഷേപം നേരിടേണ്ടിവന്നത് ഷമീയെ പിന്തുണച്ചുകൊണ്ട് ബിസിസിഐയും ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും സമൂഹമാധ്യമങ്ങളിൽ കുറുപ്പ് പങ്കുവെച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിൽ ആണ് ഗൗതം ഗംഭീർ തന്റെ അഭിപ്രായം പങ്കു വെച്ചത് ട്രോളേന്മാർക്കുള്ള ചുട്ടമറുപടി തന്നെയാണ് ഗംഭീർ നൽകിയത്.
“ഞായറാഴ്ചത്തെ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു പിന്നാലെ മുഹമ്മദ് ഷമിയുടെ ആത്മാർത്ഥതയും ചോദ്യംചെയ്യപ്പെടുന്നു എന്ത് കഷ്ടമാണിത് ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറ യും ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട അതുകൊണ്ട് അവർ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുന്നു എന്നാണോ പറയുന്നത്? എങ്ങോട്ടാണ് രാജ്യത്തിന്റെ പോക്ക്?.
ഷമിയെ എനിക്ക് നന്നായി അറിയാം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എനിക്ക് കീഴിൽ ഷമി കളിച്ചിട്ടുണ്ട്, കഠിനാധ്വാനിയായ തികഞ്ഞ ആത്മാർത്ഥതയോടെ ഉത്തരവാദിത്വത്തോടെയും പന്ത് അറിയുന്ന ആളാണ് ഷമി. ചില മത്സരങ്ങളിൽ ചിലർക്ക് തിളങ്ങാൻ ആകില്ല. പാകിസ്ഥാനെതിരെ ഷമിക്കും തിളങ്ങാനായില്ല ഏതൊരു കളിയിലും സംഭവിക്കുന്നതാണിത് പാകിസ്ഥാൻ നന്നായി കളിച്ചു എന്ന് പറഞ്ഞ് വിവാദങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത് ” – ഗൗതം ഗംഭീറിന്റെ വാക്കുകൾ