പാക് – ന്യൂസീലൻഡ് ഒന്നാം ടെസ്റ്റിൽ പാകിസ്ഥാനെ പിടിച്ച കുലുക്കിയ കിവീസിന്റെ സ്പിന്നർ അജാസ് പട്ടേലിനെ ലോക ക്രിക്കറ്റ് ആരാധകർ ഉറ്റു
നോക്കി തുടങ്ങി. അതി ഗംഭീരമായി തന്നെ ആദ്യത്തെ ടെസ്റ്റിൽ അജാസ് തിളങ്ങി. ജയിക്കുമെന്ന് കരുതിയിരുന്ന കളിയിൽ പാകിസ്താനെതിരെ 7 വിക്കറ്റ് നേടിയത് പാക് ആരാധകർ ഒരിക്കലും മറക്കില്ല.ആദ്യ മത്സരത്തിൽ തന്നെ 7 വിക്കറ്റ് നേടി മാൻ ഓഫ് ദി മാച്ച് ആകുന്ന അഞ്ചാമത്തെ താരമാണ് അജാസ്. തന്റെ മുപ്പതാം വയസ്സിലായിരുന്നു അരങ്ങേറ്റ മത്സരം ഇപ്പോഴിതാ തന്റെ ജന്മനാടായ ഇന്ത്യക്കെതിരെ കിവീസിന്റെ സ്പിൻ തലവനായി കളിക്കാനൊരുങ്ങുകയാണ് അജാസ്.
എട്ടു വയസുവരെ മുംബയിൽ ജീവിച്ച ശേഷം കുടുംബത്തോടെ ന്യൂസീലൻഡിലേക് മാറുകയായിരുന്നു. മുപ്പതു വയസുവരെ കാത്തിരിക്കേണ്ടി വന്നു അജാസിന് ദേശീയ ടീമിൽ ഇടം പിടിക്കാൻ. ”ഇന്ത്യ ഒരുക്കുന്ന സ്പിൻ പിച്ചിൽ അവർക്ക് എതിരെ കളിക്കുക ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എങ്കിലും ഒരു സ്പിന്നർ എന്ന നിലയിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ ഇഷ്ട്ടപെടുന്നു”- തന്റെ ലക്ഷ്യത്തെ പറ്റി വ്യക്തമായ ധാരണയും ആത്മവിശ്വാസവും അജാസിനുണ്ട്.
പ്രഗൽഭരായ ഇന്ത്യൻ ടീമിനെ നേരിടാനുള്ള കിവീസിന്റെ കുന്തമുനയാകും അജാസ് പട്ടേൽ.കൊഹ്ലിയുടെയും രാഹുലിന്റെയും അഭാവം ഇന്ത്യയെ നന്നായി പരീക്ഷിച്ചേക്കാം എങ്കിലും അശ്വിന്റെയും കൂട്ടരുടേയും ബൗളിംഗ് നിര തീരെ മോശമല്ല. t 20 യിൽ ഇന്ത്യയോട് തോറ്റതിന്റെ വാശിയോടെയാകും കിവീസ് കളിക്കാനിറങ്ങുക.