2013ൽ ആയിരുന്നു ഇന്ത്യയുടെ അവസാനത്തെ ഐസിസി കിരീടം. 8 വർഷങ്ങൾക്ക് മുൻപുള്ള ഈ വിജയത്തിന് ശേഷം ഇന്ത്യക്ക് വേണ്ട വിധം ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ കഴിഞ്ഞ ഐസിസി t20 യിൽ സെമിയിൽ പോലും കയറാൻ സാധിക്കാതെ ഇന്ത്യ പുറത്താവുകയായിരുന്നു. t20 യിൽ ന്യൂസീലൻഡിനോട് ഇന്ത്യ തോറ്റിരുന്നു എന്നാൽ അതിനുശേഷം വന്ന ഇന്ത്യയും ന്യൂസീലൻഡുമായി നടന്ന മൂന്നു മത്സരങ്ങളിലും ഇന്ത്യ നിഷ്പ്രയാസം ജയിക്കുകയായിരുന്നു.
പരമ്പരകളിൽ ഇപ്പോഴും ഇന്ത്യക് മുൻതൂക്കമുണ്ട് എന്നാൽ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ പിന്നോട് പോകുന്നത് വീണ്ടും ആവർത്തിക്കുന്നു.
ഇപ്പോഴിതാ ഇന്ത്യക്ക് പുതിയ മാർഗനിർദ്ദേശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ മുന്നോട് വന്നിരിക്കുന്നു. ഇന്ത്യയുടെ തോൽവികളെ
പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പണ്ട് ഇന്ത്യ ഉപയോഗിച്ചിരുന്ന മഞ്ഞ ജേഴ്സി വീണ്ടും അണിയണമെന്നാണ് താരം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഐപിഎല്ലിൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച്ചാമ്പ്യന്മാർ ആയത് ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു കൂടാതെ ന്യൂസീലാന്റിനെ പരാജയപ്പെടുത്തി ഐസിസി ജേതാക്കളായത് ഓസ്ട്രേലിയ ആയിരുന്നു. ഇവരുടെ എല്ലാം ജേഴ്സി നിറം മഞ്ഞ ആയിരുന്നു. ഈയിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കർണാടകയെ തകർത്ത തമിഴ്നാട് ടീം ജേതാക്കളായതും മഞ്ഞ ജേഴ്സി അണിഞ്ഞായിരുന്നു.
മഞ്ഞ ജേഴ്സിയിൽ ഇന്ത്യക്കു വിജയങ്ങൾ ഉണ്ടാകും എന്നാണ് വസീം ജാഫർ പറഞ്ഞു വയ്ക്കുന്നത്. ഈ അടുത്ത കാലത്തായി വസീം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയിൽ സച്ചിൻ തെണ്ടുൽക്കർ മഞ്ഞ ജേഴ്സി ഇട്ടു നിൽക്കുന്നതായിരുന്നു. “മഞ്ഞ ജേഴ്സിക്കാർ ചാമ്പ്യൻഷിപ്പ് നേടുന്നത് കാണുമ്പോൾ, ഈ ജേഴ്സി ഇന്ത്യ അണിയാൻ നേരമായി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 1990 നും 2000 നും ഇടയിൽ ഇന്ത്യ മഞ്ഞ ജേഴ്സി ഉപയോഗിച്ചരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇന്ത്യയെ മഞ്ഞ ജേഴ്സിയിൽ കണ്ടിട്ടില്ല.