ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങളിൽ ട്വിറ്ററിൽ അതീവ ശ്രദ്ധയാകർഷിക്കുന്ന ട്വീറ്റ്കൾ പങ്കുവയ്ക്കുന്ന താരമാണ് ജിമ്മി നീഷം. ന്യൂസിലാൻഡ് പ്രധാന ഓൾറൗണ്ടർ കൂടിയാണ് ജിമ്മി നീഷം. ന്യൂസിലാൻഡിലെ മികച്ച ട്വീറ്റുകൾ ഇടുന്ന മറ്റൊരു താരമാണ് മിച്ചൽ മക്ലെനഗൻ. ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനെ തുടർന്നു ഇന്ത്യയെ പരിഹാസരൂപേണ അഭിനന്ദിച്ചിരിക്കുകയാണ് ഈ താരം. താരത്തിന്റെ ഈ പ്രവർത്തി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പ്രകോപിപ്പിച്ചു. താരത്തിനെതിരെ ഇന്ത്യൻ ആരാധകരുടെ ട്രോൾ മഴയാണ് വന്നുകൊണ്ടിരിക്കുന്നത്. ആദ്യമത്സരം സമനിലയിൽ കലാശിക്കുകയും രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ അത്യുജ്വല വിജയം ഇടുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ന്യൂസിലാൻഡ് ടെസ്റ്റ് ചരിത്രത്തിന്റെ ഏറ്റവും വലിയ തോൽവി ആയിരുന്നു ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ്. ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യയുടെ ഈ ഉജ്ജ്വല വിജയത്തിന് പിന്നാലെ മക്ലെനഗൻ ഇങ്ങനെ ട്വീറ്റ് ചെയ്തു. ” സ്വന്തം നാട്ടിൽ അനുയോജ്യമായ സാഹചര്യം ഒരുക്കി ഐസിസി ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് എന്റെ അഭിനന്ദനങ്ങൾ”. തുടർന്ന് കയ്യടിക്കുന്ന ഇമോജികളും.മക്ലെനഗന്റെ ഈ ട്വീറ്റ് ആണ് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചത്.
ആരാധകർക്ക് ഇത് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മക്ലെനഗന്റെ ഈ ട്വീറ്റ്നെതിര ഇന്ത്യൻ ആരാധകർ അതേപടി തിരിച്ചെടുക്കുകയും ചെയ്തു. വിദേശപര്യടനത്തിലെ ന്യൂസിലാൻഡിന്റെ മൊത്തത്തിലുള്ള റെക്കോർഡുകൾ ചിലർ ചൂണ്ടിക്കാട്ടി. മറ്റുചിലരാകട്ടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡ് എങ്ങനെ ഫൈനലിലെത്തി എന്ന് മക്ലെനഗനെ ഓർമിപ്പിച്ചു. ഒരു ആരാധകന്റെ കമന്റ് ഇപ്രകാരമാണ് ” ഹോം മത്സരങ്ങളിൽ മാത്രം വിജയിച്ച് ന്യൂസിലൻഡ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്നു. മഴയുടെ ആനുകൂല്യം കൊണ്ട് കിരീടം നേടിയതിൽ അഭിനന്ദിക്കുന്നു”.