February 9, 2023

ഇന്ത്യയെ ഇനിയും ഇങ്ങനെ പരാജയപ്പെടുത്താൻ സാധിക്കുമോ? ആശങ്കയുമായി പാകിസ്ഥാൻ ഓൾറൗണ്ടർ

ഇക്കഴിഞ്ഞ ഐസിസി ടി20 വേൾഡ് കപ്പിൽ പാകിസ്ഥാനോട് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരിന്നു. ടി20 ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട്‌ പരാജയപ്പെടുന്നത്. ഒക്ടോബർ 24ന് ദുബായിൽ വെച്ച് നടന്ന മത്സരത്തിൽ പത്തു വിക്കറ്റിനയായിരുന്നു പാകിസ്ഥാൻ ഇന്ത്യയിൽനിന്ന് വിജയം എടുത്തത്. ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മായാത്ത മുറിവാണ് പാകിസ്ഥാൻ നൽകിയത്. ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിര 151 റൺസ് വഴങ്ങി ഏഴുവിക്കറ്റിന് ഇന്ത്യയുടെ കളി അവസാനിപ്പിച്ചു. ഇന്ത്യയിലെ പരിചയസമ്പത്തുള്ള കളിക്കാരായ രോഹിത് ശർമയും കെ എൽ രാഹുലും കാര്യമായി റൺസൊന്നും എടുക്കാതെ പുറത്തായി.

ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലി ആണ് ഭേദപ്പെട്ട റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ ഓപ്പണർമാർ കളി വിജയിപ്പിക്കുകയായിരുന്നു. ഓപ്പണർ ബാറ്റ്സ്മാന്മാരായ മുഹമ്മദ് റിസ്വാൻ 79 റൺസെടുത്തും ക്യാപ്റ്റൻ ബാബർ അസം 68 റൺസുമെടുത്തു. ഇവർ ക്രീസിൽ നിലയുറപ്പിച്ച് ഇന്ത്യൻ ബൗളർമാരെ വെറും കാഴ്ചക്കാരാക്കി. അന്ന് നടന്ന മത്സരത്തിൽ പറ്റി പറയുകയാണ് പാകിസ്താൻ ഓൾറൗണ്ടർ ഇമാദ് വസീം.” ഇന്ത്യയെ തോൽപ്പിക്കുന്നത് പാകിസ്ഥാൻ ആരാധകർക്കും സുവർണ്ണ സംഭവമാണ്. ഈ വിജയം എല്ലാവരുടെയും ഓർമ്മകളിൽ നിരന്തരം തങ്ങിനിൽക്കും. മത്സരഫലം എന്നെ ഏറെ സന്തോഷവാനാക്കി. ഞങ്ങൾക്കു മേലും സമ്മർദ്ദം ഉണ്ടായിരുന്നു.

t20 വേൾഡ് കപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിച്ചേക്കാവുന്ന അവസരം ആകാം എന്ന് എനിക്ക് തോന്നിയിരുന്നു. അവസരം കിട്ടിയതിൽ ഞാൻ നന്ദിയുള്ളവനാണ്. അന്ന് തൊട്ടതെല്ലാം സ്വർണ്ണം ആയതുപോലെ നിനക്ക് തോന്നി. ഇന്ത്യ എക്കാലത്തെയും മികച്ച ടീമാണ്. എന്നാൽ ഞങ്ങൾക്ക് അവരെ തോൽപ്പിക്കാൻ സാധിച്ചു. ഞനങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. ഇത്തരത്തിൽ ഇനിയും വിജയം പ്രയാസം ആകുമെന്ന് എനിക്കറിയാം “. പാകിസ്താൻ ഓൾറൗണ്ടർ ഇങ്ങനെ പറഞ്ഞു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *