January 29, 2023

ഇന്ത്യയെ തോൽപ്പിച്ചത് താനാണ് തുറന്നു പറഞ്ഞു കൊണ്ട് അമ്പയർ സ്റ്റീവ് ബക്നർ!

വിവാദങ്ങൾ അവസാനിക്കാത്ത ഒന്നായിരുന്നു 2008 നടന്ന ടെസ്റ്റ് ക്രിക്കറ്റ്. വിവാദ തീരുമാനങ്ങളും മങ്കി ഗേറ്റ് സംഭവങ്ങളും കൊണ്ട് നാണംകെട്ട പരമ്പരയിൽ നിന്നും ഏറ്റവും വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളായിരുന്നു സ്റ്റീവ്. ആദ്യ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ വിജയത്തിനുശേഷം ഇന്ത്യ വളരെ ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു. സിഡ്നി നടന്ന രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 135 /6 എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ. ഇഷാന്ത് ശർമയുടെ പന്തിൽ നിന്നും ആൻഡ്രു സൈമണ്ട്സിനെ ക്യാച്ച് നൽകിയെങ്കിലും അമ്പയർ അപ്പീൽ അനുവദിച്ചില്ല.

ഇൻസൈഡ് എഡ്ജ് ചെയ്ത പന്തിൽ ഇന്ത്യ താരങ്ങളുടെ അപ്പീലിന് ബക്നർ വഴങ്ങിയില്ല. വെറും 30 റൺസിൽ നിന്നിരുന്ന സൈമൺസ് പിന്നീട് 160 റണ്ണുകൾ കരസ്ഥമാക്കി ഓസീസിനെ 463 റൺസിൽ എത്തിച്ചു. സച്ചിനെയും ലക്ഷ്മണനെയും സെഞ്ച്വറികളുടെ കാര്യത്തിൽ ഇന്ത്യ 69 റൺസ് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയിരുന്നു. അഞ്ചാമത്തെ ദിവസം 72 ഓവറിൽ 333 റൺസ് വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യയ്ക്ക് നേരെ നീട്ടി വെച്ചത്. ഗാംഗുലിയും ദ്രാവിഡും തമ്മിലുള്ള കൂട്ടുകെട്ടിൽ ഇന്ത്യ മികച്ച ഫോമിലേക്ക് അടുക്കുകയായിരുന്നു.

അപ്പോൾ സൈമൺസിന്റെ പന്തിൽ ദ്രാവിഡിനെ ബക്നർ ഔട്ട് വിളിച്ചു. ബാറ്റിൽ തട്ടാത്ത പന്തിലായിരുന്നു ബക്നർ ഔട്ട് വിളിച്ചിരുന്നത് 38 റൺസ് നേടിയിരുന്ന ദ്രാവിഡ അതോടുകൂടി പുറത്തായി. റിപ്ലൈകളിലെല്ലാം പന്ത് ബാറ്റിൽ തട്ടിയിട്ടില്ല എന്ന് വ്യക്തമായിരുന്നു ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി. ബക്നർ വരുത്തിവച്ച വലിയ ഒരു തെറ്റ് ഓസ്ട്രേലിയൻ ബാറ്റ്സ്മാന് സെഞ്ചുറി നേടാനുള്ള അവസരം ആയി കൊടുത്തു. അഞ്ചു ദിവസത്തിനുള്ളിൽ സംഭവിച്ച ഈ രണ്ടു വലിയ തെറ്റുകൾ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു കൊണ്ട് ബക്നർ സംസാരിക്കുകയുണ്ടായി.

ഈയിടെ നടന്ന ഒരു അഭിമുഖത്തിലാണ് ബക്നർ ഇങ്ങനെ പറഞ്ഞത് ഇപ്പോഴും അന്ന് ചെയ്ത ആ രണ്ടു തെറ്റുകൾ ബക്കനറിനെ വേട്ടയാടി കൊണ്ടിരിക്കുകയായിരുന്നു എന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. 1989 മുതൽ 2009 വരെയുള്ള കാലത്ത് 128 ടെസ്റ്റുകളും 181 ഏകദിനങ്ങളും ബക്നർ അമ്പയർ ആയി നിയന്ത്രിച്ചിരുന്നു. 100 ഏകദിനമത്സരം നിയന്ത്രിച്ച് അതിനുള്ള ബ്രോൺസ് ബെയിലും 100 ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചു അതിനുള്ള ഗോൾഡൻ ബെയിലും ബക്കനറിന് ലഭിച്ചിട്ടുണ്ട്. പോരാതെ 5 ഫൈനലുകൾ ഉം അടക്കം 5 ലോകകപ്പിലും ബക്നർ അമ്പയർ ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *