ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിലെ കായികതാരങ്ങൾക്ക് വലിയൊരു ഇൻസ്പിരേഷൻ തന്നെയാണ്. ബുംറ മുതൽ സിറാജ് വരെ ഇന്ന് അതിന്റെ വലിയ ഗുണഭോക്താക്കളാണ്. ഐപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും ഒരുപാട് യുവ ക്രിക്കറ്റർമാരെ സ്വപ്നത്തിലേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നാട്ടിൽ അയാൾ ഒരു ഹീറോയാണ് മകന്റെ പേരിൽ അയാളെ നാടുമുഴുവൻ അറിയുന്നു.ചെറുപ്രായത്തിൽ തന്നെ തന്റെ താല്പര്യം ക്രിക്കറ്റിനോട് ആയിരുന്നു.
പഠനത്തിൽ മികവ് പുലർത്താൻ സാധിക്കാത്തതിനാൽ തന്റെ വഴി ക്രിക്കറ്റ് ആണെന്നും അതിലേക്ക് പോകാൻ തന്നെ അനുവദിക്കണമെന്നും ഉമ്രാൻ തന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റിൽ അതിവേഗത്തിൽ പന്തെറിയാൻ താരത്തിന് സാധിച്ചിരുന്നു. 2018 ൽഅണ്ടർ 19 ടീമിൽ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചു .വിനു മങ്കാദ് ട്രോഫി അരങ്ങേറ്റം കുറിച്ച് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തുടക്കം ഗംഭീരമാക്കി. സ്ഥിരതയില്ലായ്മ എപ്പോഴും താരത്തിന്റെ വലിയ പ്രശ്നമായിരുന്നു. 2019 ൽ എംആർഎഫ് ക്യാമ്പിൽ ഇർഫാൻ പത്താനെ കണ്ടുമുട്ടിയതാണ് ജീവിതത്തിന് വഴിത്തിരിവായത്. ഇർഫാൻ പത്താൻ ഉമ്രാൻ മാലിക്കിന്റെ അപാരമായ കഴിവിനെ തിരിച്ചറിഞ്ഞു.
ഈ വേഗതയിൽ ലൈനും ലങ്തും വേണ്ട രീതിയിൽ ക്രമീകരിച്ചാൽ മികച്ച ബൗളർ ആകാമെന്ന് പത്താൻ അഭിപ്രായം പറഞ്ഞു. ഇതിനിടെ ആർട്ടിക്കിൾസ് 370 വരുത്തിയ നിയമപ്രശ്നങ്ങൾ ഉമ്രാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് തിരിച്ചടിയായി. കുറച്ചു കാലം പ്രാക്ടീസ് നഷ്ടപ്പെട്ടു. കോവിഡ് ആഭ്യന്തര താരങ്ങളെ നെറ്റ് ബൗളർ ആക്കാൻ നിർബന്ധിതരാക്കി. ഹൈദരാബാദ് ടീമിൽ കേറിയ താരം തന്റെ വേഗതയേറിയ ബോളിങ് ശൈലി കൊണ്ട് സാക്ഷാൽ ഡേവിഡ് വാർണറെ വരെ കുഴപ്പിച്ചു. ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും ഉമ്രാന്റെയാണ്.