ടി 20 വേൾഡ് കപ്പിൽ ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് പോരാട്ടം എല്ലാവരിലും വളരെ ആകാംക്ഷ നിറയ്ക്കുന്ന ഒന്നായിരുന്നു എന്നാൽ ഐസിസി ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാൻ ടീമിനോട് തോൽവി വഴങ്ങിയിട്ടില്ലാത്ത ടീം എന്നുള്ള നേട്ടം ഇന്ത്യ നഷ്ടപ്പെടുത്തികൊണ്ട് 10 വിക്കറ്റിന് പരാജയപ്പെട്ടു. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ 12 തവണ ഇന്ത്യക്ക് മുന്നിൽ തോറ്റ ശേഷം പാകിസ്ഥാൻ ടീമിന്റെ ആദ്യത്തെ ജയം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെ അതി രൂക്ഷവിമർശനമാണ് ക്രിക്കറ്റ് ലോകത്തുനിന്നും ഉയർന്നത് മുൻ ക്രിക്കറ്റ് താരങ്ങളിൽ നിന്നടക്കം ഇന്ത്യയ്ക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു.വിരാട് കോലി ക്കും ഇന്ത്യൻ ടീമിനെയും എല്ലാവിധ പ്ലാനുകളും തെറ്റിയപ്പോൾ പാകിസ്ഥാൻ നേടിയത് ചരിത്ര വിജയമാണ് പാകിസ്ഥാനിലെ ഈ നേട്ടത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുകയാണ് മുൻ ഓസീസ് താരവും ഒപ്പം പാകിസ്ഥാൻ ടീം പ്രമുഖ ബാറ്റിംഗ് കൺസൾട്ട് കൂടിയായ മാത്യു ഹെയ്ഡൻ.
ഇന്ത്യയുടെ തോൽവിക്കുള്ള പ്രധാന കാരണവും അദ്ദേഹം വിശദമാക്കുന്നു. ഐപിഎല്ലിൽ അടക്കം വെറും 130 കിലോമീറ്റർ സ്പീഡ് ഉള്ള ബോളുകൾ നേരിട്ട ഇന്ത്യൻ താരങ്ങളെ താറുമാറാക്കുന്ന രീതിയിലുള്ള ബൗളിംഗ് ആണ് പാകിസ്ഥാൻ ഫേസർമാർ അന്ന് കാഴ്ചവച്ചത്. ഷഹീൻ അഫ്രീദിയുടെ തീയുണ്ടകൾ നേരിടാൻ ഇന്ത്യൻ ടീം താരങ്ങൾക്ക് സാധിക്കാതെ പോയി. അതുതന്നെയാണ് പ്രധാനകാരണമായി ഹെയ്ഡൻ വിശദമാക്കുന്നത്.
പാക്കിസ്ഥാൻ ഫേസർമാരെ നേരിടാനുള്ള പോരായ്മയാണ് ഇന്ത്യൻ ടീമിനെ പരാജയത്തിനു കാരണം കഴിഞ്ഞ ആഴ്ചകളിലെ ഐപിഎല്ലിൽ ഇന്ത്യൻ ടീം താരങ്ങൾക്ക് നേരിടേണ്ടിവന്നത് 130 കിലോമീറ്റർ വേഗത്തിലുള്ള പന്തുകൾ ആയിരുന്നു എന്നാൽ ഷഹീൻ അഫ്രീദിയുടെ വേഗമുള്ള ബോളുകൾ നേരിടുക എന്നത് മറ്റൊരു തലത്തിൽ ചിന്തിക്കേണ്ടുന്ന കാര്യമായിരുന്നു. രോഹിത്തിനെയും കൂടാതെ ലോകേഷ് രാഹുൽനെയും പുറത്താക്കിയ പന്തുകൾ അഞ്ചാഴ്ചക്കിടെക്കണ്ട ഏറ്റവും മികച്ച ബോളുകൾ തന്നെയായി മുൻതാരം അഭിപ്രായപ്പെട്ടു.