പുതിയ ഇന്ത്യൻ നായകനെ തീരുമാനിക്കുന്നതിന് വേണ്ടി നിർണായക യോഗം ചേരാൻ തീരുമാനിച്ചു. നടന്നുകൊണ്ടിരിക്കുന്ന ടി20 വേൾഡ് കപ്പ് നുശേഷം ഇന്ത്യൻ ടീം ഇന്ത്യൻ ടീമിനെ നായകനായ വിരാട് കോഹ്ലി സ്ഥാനമൊഴിയും എന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. ടീമിലെ മുതിർന്ന താരം രോഹിത് ശർമ വിരാട് കോലിക്ക് പിന്നാലെ നായകസ്ഥാനത്തേക്ക് എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഇന്ത്യൻ ട്വന്റി ട്വന്റി ടീമിന്റെ ഉപനായകൻ ആണ് രോഹിത് ശർമ. 34 വയസ്സ് പ്രായമുള്ള അദ്ദേഹത്തിന്റെ പ്രായം തന്നെയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ഏക തടസ്സം.
മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കുവേണ്ടി അപേക്ഷ നൽകി കഴിഞ്ഞു. അടുത്ത നായകനെ തീരുമാനിക്കുന്നതിനായി അടുത്ത പരിശീലനം നൽകുന്ന വ്യക്തിയുമായി ചർച്ച ചെയ്തതിനു ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. രോഹിത് ശർമയുടെ പ്രായം അടുത്ത നായകനെ തീരുമാനിക്കുന്ന വിഷയത്തിൽ ചർച്ചയായേക്കാവുന്നതാണ്. എങ്കിലും രോഹിത് ശർമക്കുതന്നെയാണ് മുൻതൂക്കം ലഭിക്കുക. അടുത്തതായി ന്യൂസ്ലാൻഡുമായിവരാനിരിക്കുന്ന പരമ്പരകളിലേക്കുള്ള ടീം അംഗങ്ങളെയും തിരഞ്ഞെടുക്കും.
ജയ്പൂരിൽ വച്ചാണ് ന്യൂസിലാൻഡിനെതിരായ ആദ്യമത്സരം നടക്കാനിരിക്കുന്നത്. അതിനുശേഷം രണ്ടാം മത്സരം നവംബർ 19 ന് റാഞ്ചിയിൽ വച്ച് നടക്കും മൂന്നാം മത്സരം നവംബർ 25ന് കൊൽക്കത്തയിൽ കൊൽക്കത്തയിൽ വച്ചും അരങ്ങേറും. അതിനുശേഷം നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരകളിൽ ഒന്നാമത് മത്സരം നവംബർ 25ന് കാൺപൂരിൽ ആരംഭിക്കും. രണ്ടാമതായി നടത്താനിരിക്കുന്ന ടെസ്റ്റ് പരമ്പര ഡിസംബർ മൂന്നിന് മുംബൈയിൽവെച്ചാണ് ആണ് നടക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ ആരെല്ലാം ഉണ്ടായിരിക്കുമെന്നും എന്തെല്ലാം സംഭവിക്കുമെന്നും നമുക്ക് കണ്ടറിയാം. കൂടുതൽ കായിക വാർത്തകൾക്കായി സ്പോർട്സമോബ്സ് സന്ദർശിക്കുക.