ഇന്ത്യന്‍ ടീമിനുള്ളില്‍ വിഭാഗിയത എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍. ഇന്ത്യന്‍ ടീമിനുള്ളിലെ ഒരു വിഭാഗംആളുകൾ കോഹ്ലിക്കൊപ്പവും മറ്റുള്ളവര്‍ മറ്റൊരു ഗ്രൂപ്പ് ആവുന്നുവെന്നുമാണ് അക്തര്‍ പരസ്യമായി ആരോപിച്ചു . ഇതാദ്യമായിട്ടാണ് ഒരു ക്രിക്കറ്റ് താരം ഇത്തരമൊരു ആരോപണത്തിനുമുതിരുന്നത്. ലോകം കണ്ടിട്ടുള്ള ഏറ്റവും നല്ല പേസർ ആണ് ശുഐബ് അക്തർ. താരത്തിന്റെ ഇത്തരം ഒരു ആരോപണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഐസിസി ടി 20 മത്സരത്തിൽ പാക്കിസ്ഥാനോട് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് നടന്ന രണ്ടാമത്തെ കളിയിൽ 8 വിക്കറ്റുകൾക്കുകൂടി പരാജയപ്പെട്ടതോടെയാണ്. ഇത്തരത്തിലുള്ള ആരോപണങ്ങൾ പരക്കെ പരന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമിനുള്ളില്‍ രണ്ട് ടീമിനെ എനിക്ക് കാണാനാവുന്നത് എന്തുകൊണ്ടാണ്. ഒരു കൂട്ടര് കോഹ് ലിക്കൊപ്പവും മറ്റുള്ളവര്‍ കോഹ്ലിക്ക് എതിരേയും. അത് വ്യക്തമായി മനസിലാവുന്നു. ടീം വിഭജിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലെ കോഹ് ലിയുടെ അവസാനത്തെ ലോകകപ്പ് ആയതിനാലാവും. ചിലപ്പോള്‍ കോഹ് ലിയുടെ തീരുമാനങ്ങള്‍ തെറ്റാവും. എങ്കിലും കോഹ്ലി മഹാനായ ക്രിക്കറ്ററാണ്. കോഹ്ലിയെ ബഹുമാനിക്കേണ്ടതുണ്ട് എന്നും അത്തർ അപിപ്രായപ്പെട്ടു. കിവീസിനോട് നടന്ന രണ്ടാമത്തെ മത്സരത്തിൽ മോശം ആറ്റിറ്റിയൂഡായിരുന്നു ഇന്ത്യയുടേത്. ടോസ് തോറ്റതോടെ തന്നെ എല്ലാവരുടേയും തല താഴ്ന്നിരുന്നു. അവര്‍ക്ക് ഒരു ഐഡിയയും ഉണ്ടായില്ല.
ആ സമയത്ത് ടോസ് മാത്രമാണ് ഇന്ത്യ തോറ്റിരുന്നത് മത്സരം മുഴുവന്‍ തോറ്റിരുന്നില്ല. അവര്‍ അവിടെ ഹാജരായിരുന്നു എന്ന് മാത്രം. ഒരു ഗെയിം പ്ലാനും കയ്യിലുണ്ടായില്ല’ അക്തര്‍ പറഞ്ഞു. മത്സരത്തിൽ പരാജയപ്പെട്ടതിനുശേഷം കോഹ്ലി പേടിച്ചുകൊണ്ടാണ് കളിക്കാനിറങ്ങിയത് എന്നുകൂടി പറഞ്ഞതോടെ ടീമിൽ കാര്യമായ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നാണ് പരക്കെയുള്ള എല്ലാവരുടെയും ആരോപണം. അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.കഴിഞ്ഞ മത്സരത്തോടെതന്നെ ഇന്ത്യ സെമിയിൽ നിന്നും ഏറെ അകലെയാണ്.