February 9, 2023

” ഇന്ത്യ എനിക്കിനി വിസ പോലും തരില്ല എന്ന് പേടിച്ചിട്ടുണ്ട് ” വെളിപ്പെടുത്തലുമായി അവൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ

പാകിസ്ഥാൻ ടീമിന്റെ കുന്തമുനയായിരുന്നു ഷോയിബ് അക്തർ. മണിക്കൂറിൽ 150 കിലോമീറ്റർ സ്പീഡിൽ ആയിരുന്നു അക്തർ ബോൾ ചെയ്തിരുന്നത്. ഷോയിബ് അക്തറും സച്ചിൻ ടെണ്ടുൽക്കറും മൈതാനത്ത് ഒരുപാട് തവണ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. 2003 ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം വളരെ ആവേശകരമായിരുന്നു. മൈതാനത്തിനു പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. മൈതാനത്തിന് പുറത്തു വെച്ച് നടന്ന അത്തരമൊരു സൗഹൃദ നിമിഷത്തെക്കുറിച്ച് വാചാലൻ ആവുകയാണ് ഷോയിബ് അക്തർ ഇപ്പോൾ. അന്നു തനിക്ക് സംഭവിച്ച അബദ്ധവും ശേഷം തോന്നിയ ഭയവും ഓർത്തെടുക്കുകയാണ് താരം.

2017 ലെ ഇന്ത്യ-പാകിസ്താൻ പര്യടനത്തിനിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ അക്തർ സച്ചിനെ എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അക്തറിന് എടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല സച്ചിൻ താഴെ വീഴുകയും ചെയ്തു എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ല. ആ സംഭവത്തോടെ താരം ഒരുപാട് ഭയപ്പെട്ടു എന്നും ഇനിമുതൽ ഇന്ത്യയിലേക്കുള്ള വിസ തടയുമെന്നും താരത്തിന് തോന്നി. “പാകിസ്ഥാൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും സ്നേഹം ലഭിച്ച രാജ്യം ഉണ്ടെങ്കിൽ അത് ഇന്ത്യയാണ്. ഇന്ത്യയിൽ എനിക്ക് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്. 2017 ലെ പര്യടനത്തിനിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനു ശേഷം പാകിസ്ഥാൻ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ ഒരു ഒത്തുചേരൽ ഉണ്ടായിരുന്നു.

പതിവുപോലെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. തമാശയ്ക്കായി സച്ചിൻ ടെണ്ടുൽക്കറെ എടുത്തു നോക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ സച്ചിൻ എന്റെ കയ്യിൽ നിന്നും വഴുതി വീണു എന്നാൽ കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ല. സച്ചിൻ ടെണ്ടുൽക്കറിന് പരിക്കേൽക്കുകയോ അതുവഴി കളിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ പിന്നീടങ്ങോട്ട് ഇന്ത്യൻ വിസ ലഭിക്കില്ല എന്ന് ഞാൻ ഭയപ്പെട്ടു. അല്ലെങ്കിൽ പിന്നെ ജീവനോടെ ചുട്ടെരിക്കും എന്ന് തോന്നി”

Leave a Reply

Your email address will not be published. Required fields are marked *