ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ യുവ താരം ശ്രേയസ് അയ്യരെ ഒഴിവാക്കരുതെന്ന് വിവിഎസ് ലക്ഷ്മൺ. ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ ഹാഫ് സെഞ്ച്വറിയും അയ്യർ നേടിയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ 105 റൺസും രണ്ടാമിന്നിംഗ്സിൽ 65 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന് റെക്കോർഡ് അയ്യർ സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ വിരാട് കോലി തിരിച്ചെത്തുന്നതോടെ ചെയ്യേണ്ട മറ്റു മാറ്റങ്ങളെപ്പറ്റിയും ലക്ഷ്മൺ പറഞ്ഞുവെച്ചു.
ഒന്നാം ടെസ്റ്റിൽ ഒരു വിക്കറ്റ് അകലെയാണ് ഇന്ത്യയ്ക്ക് വിജയം നഷ്ടമായത്. ന്യൂസിലാൻഡിലെ അവസാന കൂട്ടുകെട്ട് ന്യൂസിലാൻഡ് പരാജയത്തിൽ നിന്നും കരകയറ്റി. കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനെ ആയിരുന്നു ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 35 റൺസും രണ്ടാം ഇന്നിംഗ്സിൽ 4 റൺസും മാത്രമേ താരത്തിന് നേടാനായുള്ളൂ. രഹാനെ മാത്രമല്ല പൂജാരയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ ഇരുവർക്കും അല്ല മറ്റു താരത്തെയാണ് ഒഴിവാക്കേണ്ടത് എന്ന് വിവിഎസ് ലക്ഷ്മൺ പറയുന്നു.
” കളിയിലെ രണ്ട് ഇന്നിംഗ്സിലും ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ വലിയ സമ്മർദ്ദ ഘട്ടത്തിലാണ് രണ്ട് ഇന്നിംഗ്സിലും അയ്യർ ബാറ്റ് ചെയ്യാൻ എത്തിയത്. മത്സരത്തിലെ രണ്ട് ഇന്നിംഗ്സിലും മായങ്ക് അഗർവാൾ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. പൂജാരയെ ഓപ്പണറായി ഇറക്കണം മൂന്നാമത് അജിൻക്യ രഹാനെയും നാലാമതായി വിരാട് കോഹ്ലിയും ഇറങ്ങാൻ കഴിയും. തുടർന്ന് അയ്യരും ഉറങ്ങട്ടെ. വിരാട് കോലിക്കും രാഹുൽ ദ്രാവിഡിനും മികച്ച തീരുമാനം എടുക്കാൻ സാധിക്കട്ടെ. അയ്യരെ അടുത്ത ടെസ്റ്റിലും കാണാൻ ആഗ്രഹിക്കുന്നു. ” വിവിഎസ്ന്റെ വാക്കുകളാണിവ.