January 29, 2023

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിലൂടെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ

മുംബൈയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 372 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 540 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 167 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. അതോടൊപ്പം ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരാജയവും കൂടിയാണ്. ഇതിനുമുൻപ് 2015 ഡൽഹിയിൽ 337 റൺസ് വിജയം നേടിയിരുന്നു അത് സൗത്ത് ആഫ്രിക്കക്ക് എതിരെയായിരുന്നു. ഇന്ത്യയുടെ അശ്വിനും ജയന്ത്‌ യാദവും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി.

ന്യൂസിലാൻഡ്നായി 92 പന്തിൽ 60 റൺസ് നേടി ഡാരൽ മിച്ചലും 44 റൺസ് നേടി ഹെൻറി നിക്കോൾസും മാത്രമാണ് ഉള്ളതിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയുടെ അശ്വിനും ജയന്ത്‌ യാദവും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. ഒന്നാമിന്നിംഗ്സിൽ തന്നെ 263 റൺസ് ലീഡ് ഇന്ത്യക്ക് ഉണ്ടായിരുന്നു. അതിനുശേഷം രണ്ടാമിന്നിംഗ്സിൽ 276 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 150 റൺസ് നേടിയ മായങ്ക് അഗർവാൾ രണ്ടാമിന്നിംഗ്സിൽ 62 റൺസ് നേടി. ചേതേശ്വർ പൂജാര, ശുഭമാൻ ഗിൽ എന്നിവർ 47 റൺസ് നേടി. ക്യാപ്റ്റൻ വിരാട് കോഹ്ലി 36 റൺസും അക്ഷർ പട്ടേൽ 41 റൺസ് നേടി.

ഈ മത്സരത്തിലെ വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കെതിരെ പത്തു വിക്കറ്റ് നേടിയ അജാസ് പട്ടേൽ രണ്ടാമിന്നിംഗ്സിൽ നാലു വിക്കറ്റുകൾ നേടി. രണ്ട് ഇന്നിംഗ്സിലും ബാറ്റിങ്ങിൽ ന്യൂസിലാൻഡിനെ വേണ്ടവിധം കളിക്കാൻ ആയില്ല. ആദ്യ ഇന്നിങ്സിൽ തന്നെ തന്നെ 62 റൺസ് മാത്രമേ നേടിയൊള്ളൂ. ആദ്യ മത്സരം സമനില ആയതോടെ ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ആയിരുന്നു സീരീസിലെ വിജയി. മായങ്ക് അഗർവാൾ ആണ് പ്ലെയർ ഓഫ് ദ മാച്ച്. രവിചന്ദ്ര അശ്വിനാണ് പ്ലെയർ ഓഫ് ദ സീരീസ്.

Leave a Reply

Your email address will not be published. Required fields are marked *