എക്കാലവും ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡുകൾ പിറക്കാറുണ്ട്. ആവേശങ്ങൾ ഉള്ള റെക്കോർഡുകൾ മാത്രമല്ല നാണംകെട്ട റെക്കോർഡുകളും നിലവിലുണ്ട്. ഇത്തരത്തിലുള്ള റെക്കോർഡുകളുടെ പട്ടിക കാണികളിൽ കൗതുകം ഉണർത്തുന്നു. ട്വന്റി 20 മത്സരങ്ങളിൽ റൺസൊന്നും എടുക്കാതെ പുറത്തായ നായകന്മാരുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഇവരിൽ ഒന്നാമത്. 7 അന്താരാഷ്ട്ര ക്രിക്കറ്റ് t20 യിലാണ് താരം സംപൂജ്യനായി മടങ്ങിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി 56 ട്വന്റി 20 മത്സരങ്ങൾ ആരോൺ ഫിഞ്ച് കളിച്ചിട്ടുണ്ട്.
ആദ്യത്തെ 43 കളിക്ക് ശേഷമാണ് സംപൂജ്യനായി ഫിഞ്ച് മടങ്ങിയിട്ടുള്ളത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ബംഗ്ലാദേശ് ക്യാപ്റ്റൻ മഷറാഫെ മൊർത്തോസയ്ക്കാണ്. 28 മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്. ഇവയിലെ അഞ്ച് മത്സരങ്ങളിൽ റൺസ് എടുക്കാതെ പുറത്തായിട്ടുണ്ട്. പട്ടികയിൽ മൂന്നാം സ്ഥാനക്കാരൻ ശ്രീലങ്കൻ ക്യാപിറ്റൻ ലാസിത് മല്ലിംഗയാണ്. 26 മത്സരങ്ങളിലെ 4 മത്സരത്തിൽ 0 റൺസോടെ മല്ലിംഗ പുറത്തായിട്ടുണ്ട്. 44 മത്സരങ്ങളിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ നയിച്ച ഷാഹിദ് അഫ്രീദി നാല് മത്സരങ്ങളിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായിട്ടുണ്ട്.
ന്യൂസിലാൻഡിനെ ഏറ്റവും കൂടുതൽ തവണ t ട്വന്റി മത്സരങ്ങളെ നയിച്ച കെയ്ൻ വില്യംസൺ നാല് തവണ റൺസ് ഒന്നും എടുക്കാതെ പുറത്തായിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് ഒരു അവസാനം ഇല്ല. ഇനിയും എത്രപേർ എത്ര തവണ റൺസ് ഒന്നും എടുക്കാതെ പുറത്താക്കുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നിരുന്നാലും ആരാധകർക്ക് ആവേശം നൽകുന്ന നല്ല റെക്കോർഡുകളും ക്രിക്കറ്റിൽ നിലവിലുണ്ട്. ഈ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഒരുപാട് റെക്കോർഡുകൾ പിറന്നിട്ടുണ്ട്. നല്ല കളികളും മികച്ച റെക്കോർഡുകളും ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.