ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് കപിൽ ദേവ് ഗവാസ്ക്കർ ശീതസമരം പോലും അധികം പുറത്തു വന്നിരുന്നില്ല. ആ കാലഘട്ടത്തിനു ശേഷവും ഒരുപാട് വിവാദങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ച അനാവശ്യമായ താരാരാധനയും ഐപിഎൽ ലൂടെ ഉണ്ടായ പണക്കൊഴുപ്പും വിവാദങ്ങൾക്ക് ഒരു കാരണമാണ്. രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ആകുമ്പോൾ തന്നെ അദ്ദേഹം കുറച്ചു മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചിരുന്നു അവയെല്ലാം അംഗീകരിച്ചാണ് സൗരവ് ഗാംഗുലി അദ്ദേഹത്തെ സമ്മതിപ്പിച്ചത്. രാഹുൽ ദ്രാവിഡ് ഒരു മികച്ച കോച്ചാണ്.
ഗ്രൗണ്ടിൽ കളിക്കാരുടെ കൂടെ ഇറങ്ങിച്ചെന്നു വെയിലിനെ പോലും വകവെക്കാതെ അവരുടെ കളിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും പരമ്പരാഗതമായ കോച്ചിംഗ് രീതിയിൽ വിശ്വസിക്കുകയും ചെയ്യുന്ന ഒരു താരമാണ്. കളിക്കാരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ആർക്കും പക്ഷഭേദം കൂടാതെ ഒരു മികച്ച ഉപദേഷ്ടാവായി നിലകൊള്ളാൻ രാഹുൽ ദ്രാവിഡ് ശ്രമിക്കുന്നു. കളി നടക്കുന്ന സമയത്ത് അദ്ദേഹം ഉറങ്ങാറില്ല. കളിയെ കൃത്യമായി നിരീക്ഷിക്കുകയും തുടർന്ന് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കൃത്യമായി കുറിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ അണ്ടർ 19 മത്സരത്തിൽ നമ്മൾ ഇതെല്ലാം കണ്ടതാണ് പരിശീലനത്തിൽ ഒട്ടും വിട്ടുവീഴ്ച അദ്ദേഹം ചെയ്യില്ല.
മുൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെ പരിശീലനത്തിൽ വിട്ടുവീഴ്ച വരുത്തി എന്നു പറഞ്ഞ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും സൂപ്പർ താരങ്ങൾ പുറത്താക്കിയിരുന്നു. കളിക്കാർ സ്വയം തീരുമാനം എടുക്കുന്ന ഈ രീതി ഇപ്പോൾ മാറിയിരിക്കുന്നു. ഇന്ത്യൻ ടീം അടുത്ത രണ്ട് ലോകകപ്പ് കിരീടം പ്രതീക്ഷിച്ചാണ് ക്യാപ്റ്റനെ മാറ്റിയത്. ഒരു താരവും ഇപ്പോൾ പകരക്കാരനില്ലാത്ത അവസ്ഥയിലല്ല കഴിവുറ്റ ഒരുപാട് താരങ്ങൾ ഇന്ത്യക്ക്വേണ്ടി കൊതിച്ചു കളിക്കാൻ നിൽക്കുന്നു. ഋതുരാജ് ഗ്വയ്ക്വാദ്, വെങ്കിടേഷ് അയ്യർ എന്നിവർ നല്ല പുതുമുഖ കളിക്കാരാണ്. ഇവയെല്ലാം പരിഗണിക്കുമ്പോൾ ഇന്ത്യൻ ടീമിനെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവനെ ഇന്ത്യക്ക് നൽകാൻ സാധിക്കും.