ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ക്രിക്കറ്റ് എന്ന മത്സരം. ലോകമെമ്പാടും ക്രിക്കറ്റിനെ വ്യാപനം നടത്തിയതിൽ ഇന്ത്യക്ക് വലിയ പങ്കുണ്ട്. ഒരുപാട് മികച്ച ക്രിക്കറ്റർമാർ നമുക്കുണ്ട്. ക്രിക്കറ്റിൽ ആരും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് പൂജ്യത്തിൽ പുറത്താക്കുക എന്നത്. 1886 ലാണ് ഡക്ക് എന്ന പദം നിലവിൽ വന്നത്. ക്രിക്കറ്റിലെ സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളും നേടുമ്പോഴും ചിലർ ഡക്ക് നേട്ടത്തിൽ മുൻപന്തിയിൽ വരാറുണ്ട്. ഇന്ത്യയിലെ മികച്ച കളിക്കാരൻ ഒരാൾ ആണ് അമ്പാട്ടി റായ്ഡു.
ഇന്ത്യയുടെ ലിമിറ്റഡ് ഓവർ മൽസരങ്ങളിലെ സ്ഥിര സാന്നിധ്യമാണ് താരം. ബാറ്റിങ്ങിനോടൊപ്പം വിക്കറ്റ് കീപ്പറായും താരം തിളങ്ങി നിന്നിട്ടുണ്ട്. 2018 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സ് എന്ന ടീമിനു വേണ്ടിയാണ് കളിച്ചിരുന്നത്. ചെന്നൈ സൂപ്പർ കിങ്സ് ടീമിന് ഒരു മികച്ച മുതൽക്കൂട്ടാണ് താരം. മത്സരത്തിൽ അഞ്ചാമൻ ആയോ ആറാമനായോ ആണ് റായുഡു കളിക്കാൻ ഇറങ്ങുക. ചില മത്സരങ്ങളിൽ ബിഗ് ഹിറ്റിന് ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഇതുവരെ കളിച്ച 164 ഇന്നിംഗ്സുകളിൽ 13 തവണയാണ് പൂജ്യം റൺസോടെ താരം പുറത്തായത്.
എന്നാൽ ചില കളികളിൽ വിജയത്തിന് കാരണം ആയതിനാൽ ഇ വരുന്ന മെഗാ താരലേലത്തിൽ താരത്തിന് മൂല്യം ഉണ്ടാകും. 143 മത്സരങ്ങളിൽ 12 തവണ ഡക്ക് ആയ മനീഷ് പാണ്ഡെ ആണ് മറ്റൊരു താരം. പുതിയ രണ്ട് ടീമുകളുടെ വരവും താരത്തിന്റെ പരിചയസമ്പത്തും താരത്തിന് ഗുണംചെയ്യും. 63 മത്സരങ്ങളിൽ ഒമ്പതു തവണ ഡക്ക് ആയിട്ടുണ്ട് രവിചന്ദ്ര അശ്വിൻ. ബൗളിംഗിൽ ആണ് അദ്ദേഹത്തിന്റെ കൂടുതൽ ശ്രദ്ധ എങ്കിലും ബാറ്റിംഗിൽ കാര്യമായ പ്രകടനമല്ല കാഴ്ചവെക്കുന്നത്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ അശ്വിനെ പ്രകടനം ഈ വരുന്ന താരലേലത്തിൽ കോടികൾ നേടികൊടുത്തേക്കാം.