ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഒരു വികാരമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. കാണികൾക്ക് എപ്പോഴും ആവേശമാണ് ഐപിഎൽ മത്സരങ്ങളിൽ കാണുമ്പോൾ. കഴിഞ്ഞ സീസണിൽ ജേതാക്കളായത് ചെന്നൈ സൂപ്പർ കിങ്സ് ടീമാണ്. ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും അവരവർ നിലനിർത്തുന്ന നാലു കളിക്കാരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയാണ് ലേലം നടക്കുക. ഈ വരുന്ന ടൂർണ്ണമെന്റിൽ 10 ടീമുകൾ ആയിരിക്കും മത്സരിക്കുക. കാലങ്ങളായി കളിച്ചുകൊണ്ടിരുന്ന പലരെയും ടീമുകൾ നിലനിർത്തി യിട്ടില്ല. അതിനാൽ തന്നെ താരലേലം വളരെ നിർണായകം ആകും.
സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ടീമിന് ഐപിഎൽ താരലേലത്തിൽ വൻ സ്വീകാര്യത ലഭിച്ചേക്കാം. കേരളത്തിന്റെ വിഷ്ണു വിനോദ് ഇക്കഴിഞ്ഞ ടൂർണ്ണമെന്റ്കളിൽ ബാറ്റിംഗിൽ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന വിഷ്ണു വിനോദ് ഇതിനോടകം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ചർച്ചയായി കഴിഞ്ഞു. അതുപോലെതന്നെ താരത്തിന്റെ ഫിനിഷിങ് ഏതൊരു ടീമിനെയും ആകർഷിക്കുന്നതാണ്. ഇക്കഴിഞ്ഞ ടൂർണ്ണമെന്റ് കളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിഷ്ണു വിനോദിനെ ഐപിഎല്ലിൽ സ്ഥാനം ലഭിക്കാൻ സാധ്യതകളേറെയാണ്. ലേലത്തിൽ താരത്തിനായി കോടികൾ നൽകേണ്ടി വന്നേക്കാം.
രണ്ടാമത്തെ താരമാണ് മുഹമ്മദ് അസറുദ്ദീൻ. തന്റെ ബാറ്റിംഗ് പ്രകടനം കൊണ്ട് അനേകായിരം ആരാധകരെ സൃഷ്ടിച്ച താരമാണ് അസറുദ്ദീൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മുംബൈക്കെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയുട്ടുണ്ട് ഈ കാസർകോട്ടുകാരൻ. കേരളക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ശ്രീശാന്ത്. മലയാളികളുടെ ബൗളിംഗ് എക്സ്പ്രസ്സ്. ശ്രീശാന്ത് വീണ്ടും തന്റെ ഐപിഎൽ കരിയർ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ടൂർണമെന്റ് രജിസ്റ്റർ ചെയ്തെങ്കിലും അവസരം ലഭിച്ചില്ല. താരത്തെ ഏത് ടീം സ്വന്തമാക്കുമെന്ന് കണ്ടു തന്നെ അറിയാം.