ക്രിക്കറ്റിലെ തന്നെ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന മനോഹര ബൗളിങ്ങിന്റെ കാലഘട്ടമായിരുന്നു 1990 കളിൽ. ഷോർട്ട് ബോളുകൾ മാത്രം പിച്ചിൽ കൂടുതൽ കണ്ടിരുന്ന ആ കാലഘട്ടത്തിൽ പുതുതായി ഒരു ട്രെൻഡ് രൂപീകരിച്ചു കൊണ്ടാണ് ഫുൾ ലെങ്ങ്തിൽ പന്തു തൊടുത്തു ഉയർത്തികൊണ്ട് ബൗളർമാരുടെ ഇടയിൽ വഖാർ യൂനിസ് കടന്ന് വന്നത്. തന്റെ ബൗളിംഗ് വേഗത മറ്റ് ടീമിലെ ബാറ്റ്സ്മാൻമാരുടെ ഒരു പേടിസ്വപ്നം തന്നെ ഉയർത്തിയിരുന്നു. എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള മിന്നൽ വേഗത്തിൽ ഫുൾ ലെങ്ത്തിലുള്ള യൂനിസിന്റെ ബോളുകളാണ് താരത്തിന്റെ പ്രത്യേകത.
വക്കാർ എതിരെ പന്ത് എറിയുമ്പോൾ ബാറ്സ്മാന്മാരുടെ തന്റെ കാൽവിരലുകൾ മറച്ചു വെച്ചിരിക്കും.ക്രിക്കറ്റിലെ മികച്ച ഇതിഹാസമായ ഇമ്രാൻ ഖാൻ തന്നെ തിരഞ്ഞെടുക്കുമ്പോൾ യൂനിസിന് വെറും ആറ് ഫസ്റ്റ് ക്ലാസ് കളിച്ച പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. 1989 ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവം എന്ന തന്നെ അറിയപ്പെടുന്ന സച്ചിൻ അരങ്ങേറിയ മത്സരത്തിൽ തന്നെ ആയിരുന്നു വക്കാരിന്റേയും അരങ്ങേറ്റം. തുടർന്നുള്ള മത്സരങ്ങളിൽ റിവേഴ്സ് സ്വിങ് എന്ന തന്റെ മുദ്ര പഠിപ്പിച്ച രീതിയിലുള്ള ട്രെൻഡ് ബോളിങ് കൊണ്ടുവന്നത്. തനിക്കെതിരെ ബാറ്റ് ചെയ്തിരുന്ന ബാറ്സ്മാന്മാരെ തന്റെ ബൗളിങ്ങിലൂടെ നേരിടുന്ന കാഴ്ച ക്രിക്കറ്റ് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.
വക്കാരിന്റെ മനോഹരമായ സ്വിങ്ങിനെയും വേഗതയേയും ബാറ്റസ്മാമാർ ഭയപ്പെടുകയും തന്റെ കാൽപാദം വക്കാരിൽ നിന്ന് മറച്ചു വെക്കുന്ന കാഴ്ചയും അക്കാലത്തു ആരാധകരുടെ സ്ഥിരകാഴ്ച ആയി മാറി. വക്കാരിന്റെയും വസീമിന്റെയും മനോഹരമായ കൂട്ടുകെട്ട് ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഒരു കൂട്ട്കെട്ട് തന്നെയായി കണക്കാക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ പാകിസ്ഥാൻ ടീം ലോകത്തിലെ മികച്ച ടീം ആയി മുന്നേറിയിരുന്ന കാലഘട്ടമായിരുന്നു അത്. തന്റെ 22 ആം വയസിൽ പാകിസ്ഥാൻ ടീമിനെ നായക സ്ഥാനത്തു നിന്ന് നയിച്ച ഇദ്ദേഹത്തിന് പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്നും വിശേഷിപ്പിച്ചിരുന്നു.