January 29, 2023

“ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും “, ആകാശ് ചോപ്ര

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന മത്സരത്തിൽ നിന്ന് ഓപ്പണർ ശിഖർ ധവാനെ ഒഴിവാക്കുന്നത് അനീതി ആയിരിക്കുമെന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇതിനോടകം സൗത്ത് ആഫ്രിക്കയിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഇതുവരെയും ഇന്ത്യ ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഋതുരാജ് ഗയ്ഗ്വദ്, വെങ്കിടേഷ് അയ്യർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ധവാന്റേത് മോശം പ്രകടനമായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു 56 റൺസ് മാത്രമാണ് ധവാന്റെ സമ്പാദ്യം.

മറുഭാഗത്ത് അഞ്ച് മത്സരങ്ങളിൽ നിന്ന് ഹാട്രിക് സെഞ്ച്വറിയടക്കം നാല് സെഞ്ചുറികൾ നേടി ടൂർണ്ണമെന്റിൽ 603 റൺസ് ഋതുരാജ് ഗയ്ഗ്വദ് നേടിയിരുന്നു. ഒപ്പം തന്നെ അഞ്ച് മത്സരങ്ങളിൽ നിന്ന് 349 റൺസ് വെങ്കിടേഷ് അയ്യരും നേടി. “വിജയ് ഹസാരെ ട്രോഫിയിൽ ശിഖർ ധവാന്റെ പ്രകടനം മോശമായിരുന്നു. സെലക്ടർമാർ അവനെ ഒഴിവാക്കുമോ? എങ്കിൽ അത് അവനോട് ചെയ്യുന്ന അനീതി ആയിരിക്കും. എന്റെ അഭിപ്രായത്തിൽ സൗത്ത് ആഫ്രിക്ക യുമായുള്ള ഏകദിന മത്സരത്തിൽ ശിക്കാർ ധവനെയുംയും ചേർക്കണം. ഇന്ത്യക്ക് വേണ്ടി മുമ്പ് ഒരുപാട് തവണ കഴിവ് തെളിയിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുകൊണ്ട് എന്തിനാണ് അവനെ പുറത്താക്കുന്നത്.

ഐപിഎല്ലിൽ അവന്റെ പ്രകടനം എടുത്തു നോക്കൂ. ലോകകപ്പ് ടീമിൽ അവൻ ഉണ്ടാകണമെന്ന് ഒരുപാട് ആരാധകർ ആവശ്യപ്പെട്ടു. ഋതുരാജ് ഒരുപാട് റൺസ് നേടുന്നതുകൊണ്ടോ ഇഷൻ കിഷനെപ്പോലെ താരം ഉയർന്നു വരുന്നതുകൊണ്ടോ അവനെ ഒഴിവാക്കണോ? ആരെങ്കിലും മോശം പ്രകടനം കാഴ്ചവെച്ചാൽ അയാളെ ഒഴിവാക്കാം എന്നാൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ഒരാളെ ഒഴിവാക്കുന്നത് അനീതിയാണ്.” ആകാശ് ചോപ്ര ഇങ്ങനെ പറഞ്ഞു. ഏകദിനത്തിൽ 145 മത്സരങ്ങളിൽ നിന്ന് ശരാശരി 45.55റൺസ് നേടിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിൽ നടന്ന മത്സരങ്ങളിൽ 49.87 ശരാശരിയും താരത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *