ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശം നൽകുന്ന ഒന്നാണ്. ഇന്ത്യയിലെ താരങ്ങൾ പരസ്പരം മത്സരിക്കുന്ന ഒരു വേദി കൂടിയാണത്. ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെയാണ് പതിനഞ്ചാം സീസനെ വരവേൽക്കുന്നത്. സീസണിൽ രണ്ടു ടീമുകൾ കൂടി വരുന്നുണ്ട് എന്ന് വാർത്തയാണ് ആളുകളിൽ കൂടുതൽ ആവേശം ഉണർത്തുന്നത്. 10 ഐപിഎൽ ടീമുകൾ പങ്കെടുക്കുന്ന മെഗാ താരലേലം വരുന്ന മാസം നടക്കുമെന്നാണ് സൂചന. ഒരിക്കൽ കൂടി വമ്പൻ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് ലക്നൗ ടീം.
താര ലേലത്തിനു മുന്നോടിയായി മൂന്നു താരങ്ങളെ പ്ലെയിൻ ഇലവനിൽ എത്തിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതിയ വാർത്ത അനുസരിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ലക്നൗ ടീമിന്റെ മെന്റർ ആവുകയാണ്. കഴിഞ്ഞദിവസം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ലക്നൗ ടീം മാനേജ്മെന്റ് ഈ കാര്യം പുറത്തെടുത്തത്. ഇതിനുമുൻപ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടുതവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഗൗതം ഗംഭീർ. ൨൦൦൭, 2011 സീസണുകളിൽ ആണ് കൊൽക്കത്ത ടീം ജേതാക്കളായത്.
ഡൽഹിയിലെ ലോകസഭ എം പി കൂടിയാണ് ഗൗതം ഗംഭീർ. ” ഡോ. ഗോയങ്കയ്ക്കും RPSG ഗ്രൂപ്പിനും എനിക്ക് ഈ ദൗത്യം തന്നതിൽ നന്ദി അറിയിക്കുന്നു. ഒരു മത്സരം വിജയിക്കാനുള്ള ആത്മവിശ്വാസം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്. ടീമിനായി എന്റെ 100% ആത്മാർത്ഥത നൽകുമെന്ന് ഞാൻ ഉറപ്പു പറയുന്നു. ടീമിന് മികച്ച വിജയം എന്നാലാവും വിധം നൽകാൻ സഹായിക്കും.” ഐപിഎൽ താരലേലത്തിൽ മുന്നേ റഷീദ് ഖാൻ, കെ എൽ രാഹുൽ എന്നിവരെ ടീമിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിക്കറ്റിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വിമർശനങ്ങൾ രേഖപ്പെടുത്താറുള്ള താരമാണ് ഗൗതം ഗംഭീർ.