January 29, 2023

ഐപിഎല്ലിൽ ഡേവിഡ് വർണറിനെ ലേലത്തിൽ എടുക്കാൻ എല്ലാ ടീമുകളും മത്സരിക്കുമെന്ന് സുനിൽ ഗവാസ്കർ.

ക്രിക്കറ്റ് ആരാധകരിൽ വളരെ വലിയ രീതിയിലുള്ള ആവേശവും ആഹ്ലാദവും സൃഷ്ടിച്ചാണ് t20 ലോകകപ്പിന് അവസാനമായത്. T20 ലോകകപ്പിന്റെ അവസാനം ആയ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയും കീവീസും തമ്മിലാണ് ഏറ്റുമുട്ടിയത്. കിവീസിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ടീം തന്റെ ആദ്യ t20 വേൾഡ് കപ്പ് സ്വന്തമാക്കി. ഫയൽ മത്സരത്തിൽ ഓസ്ട്രേലിയ ടീമിന് ഡേവിഡ് വാർണർ വളരെ മനോഹരമായ ബാറ്റിംഗ് പ്രകടനമാണ് സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നേടി കീവീസിനെ ആദ്യ ബാഗിലേക്ക് അയച്ച് ഓസ്ട്രേലിയ ടീം ബോളിംഗ് തിരഞ്ഞെടുത്തു. ആദ്യ ബാറ്റിംഗ് ചെയ്ത കീവീസിന് 171 റൺസ് നേടാനെ സാധിച്ചുള്ളൂ. ഓസ്ട്രേലിയയ്ക്ക് തന്റെ വിജയലക്ഷ്യം കാണാനായി മറുപടി ബാറ്റിങ്ങിലൂടെ കീവീസിന് എതിരെ 172 റൺസ് നേടണം.

മത്സരത്തിൽ ഡേവിഡ് വാർണരുടെ ബാറ്റിംഗ് ഓസ്ട്രേലിയയുടെ വിജയത്തിന്റെ കാരണമായി തന്നെ എടുത്തുപറയേണ്ടതാണ്. വാർണർ ഫൈനലിൽ 38 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സും അടക്കം 53 റൺസ് നേടി. ഇതോടെ താരം ഓസ്ട്രേലിയൻ ടീമിനെ തന്നെ ടോപ് സ്കോറർ ആയി മാറുകയും ചെയ്തു. വാർണർ ഈ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് 289 റൺസ് ആകെ മത്സരങ്ങളിൽ നിന്നുമായി അടിച്ചെടുത്തു. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. കഴിഞ്ഞ ഐപിഎല്ലിൽ വാർണർ മോശം ഫോം എന്ന് പറഞ്ഞു താരത്തെ ഹൈദരാബാദിന്റെ പ്ലെയിൻ ലെവലിൽ വർണറിനെ ഉൾപ്പെടുത്തിയിരുന്നില്ല.

അതിനുള്ള തന്റെ മറുപടിയായാണ് വാർണർ ഇന്റെ t20 ലോകകപ്പിലെ ബാറ്റിംഗ് പ്രകടനം എന്ന് കണക്കാക്കാം. വാർണർ തനിക്ക് നടക്കാനിരിക്കുന്ന ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെയാണ്. വളരെ മികച്ച ബാറ്റിംഗ് കഴിവുള്ള താരം ആണ് വാർണർ എന്നും ഐപിഎല്ലിലെ എല്ലാ ടീമുകളും താരത്തിനു വേണ്ടി മത്സരത്തോടെ പങ്കെടുക്കുമെന്ന് വാർണർ ടീമുകൾക്ക് വളരെ ആവശ്യമുള്ള ഒരു ബാറ്റിംഗ് താരമായി മാറുമെന്നും ഗവാസ്കർ പറഞ്ഞു. വാർണർ T20 ലോകകപ്പിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരിൽ ഏറ്റവുമധികം റൺസ് നേടിയ താരമായി റെക്കോർഡ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *