2022ൽ നടക്കുന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും അവരവർ നിലനിർത്തുന്ന നാലു ടീം അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നു.
ഓരോ ടീമിനും 4 ടീം അംഗങ്ങളെ മാത്രമേ ടീമിൽ നിലനിർത്താനാവൂ എന്ന കർക്കശ്യ നിലപാട് ബിസിസിഐ പറഞ്ഞിരുന്നു. വളരെ വിചിത്രമായാണ് ആണ് ഓരോ ടീമും അവരുടെ താരങ്ങൾ നിലനിർത്തിയത്. കാലങ്ങളായി കളിച്ചുകൊണ്ടിരുന്നു പലരെയും ടീമുകൾ നിർത്തിയിട്ടില്ല. ബൗളർമാരുടെ കാര്യമാണ് കൂടുതൽ എടുത്തുപറയേണ്ടത്. കൂടുതൽ ടീമുകൾ നിലനിർത്തിയിരിക്കുന്നത് ബാറ്റർമാരെയാണ്.
ലേലത്തിന് കൂടുതലും ബൗളർമാരെ യാണ് എടുക്കുക. ഇത്തരത്തിൽ താരമൂല്യം അധികമുള്ള താരങ്ങളുടെ കണക്കെടുത്താൽ അതിൽ ഒന്നാമനായി വരിക ആവേഷ് ഖാൻ ആണ്. ഈ 24 കാരൻ ഫാസ്റ്റ് ബൗളർ 2018ലെ ഐപിഎൽ മുതൽ 7.37 ഇക്കോണമിയിൽ ബോൾ എറിഞ്ഞു. ഡൽഹിക്ക് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരുന്നത്. പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ ബൗളർ ഹൈദരാബാദിനെ വേണ്ടി കളിച്ച അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ ആണ്. റഷീദിനെ നിലനിർത്താൻ ഹൈദരാബാദ് ടീം പരമാവധി ശ്രമിച്ചെങ്കിലും താരം ആവശ്യപ്പെട്ട തുക നൽകാൻ ഹൈദരാബാദ് ടീമിനു സാധിച്ചില്ല. ഇദ്ദേഹത്തെ നിലനിർത്താൻ ഏതൊരു ടീമിനും കോടികൾ വേണ്ടിവരും.
കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ ഹർഷൽ പട്ടേലിനെയും ബാംഗ്ലൂർ ടീം നില നിർത്തിയിട്ടില്ല. ബാംഗ്ലൂരിന് വേണ്ടി കഴിഞ്ഞ സീസണിൽ അസാമാന്യ പ്രകടനമാണ് ഹർഷൽ കാഴ്ചവച്ചത്. ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആയ താരത്തെ എടുക്കാൻ ടീം മാനേജ്മെന്റ്കൾക്ക് വൻ തുക ചെലവാക്കേണ്ടിവരും. അടുത്തത് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബോളർ കസിഗോ റബാഡയാണ്. ബിസിസിഐയുടെ ഒരു ടീമിൽ നാലുപേരെ മാത്രമേ നിലനിർത്താനാവൂ എന്ന് കർശന തീരുമാനമാണ് ഡൽഹിക്ക് റബാഡയെ നിലനിർത്താൻ സാധിക്കാതെ വന്നത്.