February 9, 2023

ഐസിസി ടെസ്റ്റ് റാങ്കിൽ ഇനി മാർനസ് ലബു ഷെയിൻ ഒന്നാമത്

ഓസ്ട്രേലിയയിലെ ആഷസ് ടെസ്റ്റ് മത്സരം വലിയ ആവേശത്തോടെയാണ് നടന്നത്. രണ്ട് ടെസ്റ്റ് മത്സരത്തിലും ഓസ്ട്രേലിയ വിജയം കണ്ടെത്തി. ആഷസ്‌ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി ഓസ്ട്രേലിയയുടെ യുവ ബാറ്റർ മാർനസ് ലബു ഷെയിൻ. അഡ്‌ലൈഡിലെ ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റിയും താരം നേടി. ആ മത്സരത്തിൽ 275 റൺസിന് ഓസ്ട്രേലിയ വിജയം കണ്ടെത്തി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പിന്നിലാക്കിയാണ്.

മാർനസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആഷസ് ടെസ്റ്റ് മത്സരങ്ങൾക്ക് മുൻപ് നാലാം സ്ഥാനത്തായിരുന്നു മാർനസ്. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, എന്നിവരായിരുന്നു താരത്തിനു മുന്നിൽ ഉണ്ടായിരുന്നത്. ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ മാർനസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യയുടെ സൂപ്പർ താരം രോഹിത് ശർമയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി ഏഴാം സ്ഥാനത്ത് നിലകൊള്ളുന്നു. ഓസ്ട്രേലിയക്കായി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള മാർനസ് ലബു ഷെയിൻ 6 സെഞ്ചുറിയും 12 അർദ്ധ സെഞ്ചുറിയും നേടി 2113 റൺസ് നേടിയിട്ടുണ്ട്.

ശരാശരി 62.15 റൺസാണ് ഇതിനോടകം നേടിയത്. ടെസ്റ്റ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടിയ അഞ്ചാമത്തെ താരം കൂടിയാണ് ലബു ഷെയിൻ. ബൗളർമാരുടെ കാര്യത്തിൽ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനം നിലനിർത്തുന്നു. ഈ മത്സരത്തോടെ മിച്ചൽ സ്റ്റാർക്കിന് നാലു സ്ഥാനങ്ങൾ അധികം കടന്നു. ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് താരം. ഈ മത്സരത്തോടെ ഡേ-നൈറ്റ് ടെസ്റ്റിൽ 50 വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളർ എന്ന നേട്ടവും സ്റ്റാർക് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *