2021 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിൽ ആരും തന്നെ വാങ്ങിയില്ല എന്നുകേട്ടപ്പോൾ വിശ്വസിക്കാനാകാതെ ഒരു നിമിഷം പകച്ചുനിന്നുപോയി ജേസൺ റോയ് എങ്കിലും മറ്റു സെലക്ട് ആയവരെ അഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല. അതെ അതുതന്നെയാണ് ജേസൺ റോയ് മറ്റുള്ളവരുടെ കഴിവുകളെ അഭിനന്ദിക്കാൻ മടിയില്ലാത്ത ഒരാൾക്ക് ഇത്തരം അവസ്ഥ സംഭവിക്കുമോ എല്ലാവരും അന്ന് ഇതോർത്തുകാണും. ഒരു ട്വിസ്റ്റ് പോലെ കോവിഡ് കാരണമായി മാറ്റിവെച്ച ഐപിഎല്ലിന്റെ രണ്ടാം ഫേസ് യൂ. എ. ഇ. യിൽ വെച്ച് നടക്കുമ്പോള്‍ സ്ഥിതി ഏറെ മോശമായിമാറിയിരുന്നു.
മുൻപ് ഒരു തവണ കിരീടം ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ അയാൾ എത്തി അങ്ങനെയാണ് വീണ്ടും ഒരിക്കൽ കൂടി റോയിക്ക് ഒരു അവസരം ഒരുങ്ങുന്നത്. പുനഃസ്ഥാപിക്കൽ പ്രക്രിയ വഴി മാത്രം ടീമിലെത്തി ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങുവാൻ താരത്തിന് സാധിച്ചു. ആ മത്സരത്തില്‍ 60 റൺസ് എടുത്ത് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ആ മനുഷ്യൻ തന്നെ. എപ്പോഴും പവർപ്ലേയിൽ റോയ് ക്രീസിൽ ഉണ്ടെങ്കിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് ആ കളിയെ അപ്പാടെ മാറ്റിമറിക്കുകയായിരുന്നു.
ഇന്നലെ നടന്ന നിർണായക മത്സരത്തിൽ നസൂം അഹമ്മദിന്റെ പന്തില്‍ സിക്സര്‍ പായിച്ച് കൊണ്ടാണ് റോയ് തന്റെ മികച്ച അര്‍ധശതകം തികക്കുന്നത്. കേവലം 38 ബോളിൽ നിന്നും 68 റണ്‍സ് എടുത്ത് ഷെരിഫോൾന്റെ പന്തില്‍ നസൂമിന്റെ കയ്യില്‍ റോയിയുടെ മനോഹരമായ ഈ ഒരു ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ആ അക്കൗണ്ടിൽ 5 ഫോറുകളും കൂടാതെ 3 സിക്സുകളും ഉൾപ്പെട്ടിരുന്നു. സന്നാഹ മത്സരത്തിൽ ഇന്ത്യയോട് തോറ്റ ഇംഗ്ലണ്ട് തുടർന്നുള്ള രണ്ട് കളികളിൽ തുടർച്ചയായ വിജയം കരസ്ഥമാക്കിക്കഴിഞ്ഞു.
കഴിഞ്ഞ ഫൈനലിന്റെ തോൽവി മറക്കുന്നതിനുള്ള കരുത്ത് ഇയാൻ മോർഗന്റെ ഇംഗ്ലണ്ട് പടക്കുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ട ഒന്നുതന്നയാണ്. എല്ലാവരും ആഗ്രഹിക്കുന്ന ആ വിജയം കാണാൻ തന്നെയാണ് ക്രിക്കറ്റ് ലോകവും കാത്തിരിക്കുന്നത്. ജെയ്സൺ റോയിയുടെ തിരിച്ചുവരവും ഇയാൻ മോർഗന്റെ മേൽനോട്ടവും ടീമിന് പുതിയ വിജയങ്ങൾ നേടിക്കൊടുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം