ഐ സി സി വേൾഡ് കപ്പോടെ വിരാട് കോഹ്ലി ഇന്ത്യൻ T20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് തങ്ങൾക്ക് ട്രോഫി നേടിത്തരാൻ കഴിവുള്ള ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ശെരിയായ ആളെ തിരഞ്ഞെടുത്ത മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. നിലവിലെ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഗവാസ്കർ നിർദ്ദേശിച്ചു.
യുവ താരങ്ങളായ രാഹുലിനെയും പന്തിനേയും ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടതില്ലെന്നും അതിനേക്കാൾ പരിചയ സംഭന്നമുള രോഹിത് തന്നെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഐ പി യെലിൽ ഏറ്റവും മികച്ച ടീം ആയ മുംബൈ ഇന്ഡിങ്സ് ടീമിനെ ക്യാപ്റ്റൻ സ്ഥാനത് നിന്ന് നയിച്ച താരത്തെയാണ് ഗവാസ്കർ നിർദ്ദേശിച്ചത്.
രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ സ്ഥാനത് നിന്ന് കൊണ്ട് ഐ പി യേലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും വളരെ മികച്ച രീതിയിലുള്ള റെക്കോർഡ് ആണ് ഉള്ളത്. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 19 മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത് നിന്ന് നയിച്ച രോഹിത്തിന് 15 മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം നൽകാനായി സാധിച്ചു. ഐ പി യെലിൽ മുംബൈക്ക് വേണ്ടി 5 തവണ കിരീടം ടീമിന്ന് നേടികൊടുക്കാനും രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.