ഒരു കൊച്ചുകുഞ്ഞു സൈനികനും ആയുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. കുഴൽ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ഒന്നരവയസുകാരനെ നെഞ്ചോടു ചേർത്തി സാന്ത്വന പ്പെടുത്തുന്ന സൈനികന്റെ ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ചിത്രം ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
ഗുജറാത്ത് ആഭ്യന്തര മന്ത്രി ആണ് ചിത്രം പങ്കുവെച്ചത്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പരിചരിക്കുന്ന ഇന്ത്യൻ കരസേന ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വികാരങ്ങളും ഉത്തരവാദിത്വങ്ങളും കൂടിച്ചേരുന്നു ഇന്ത്യൻ സൈന്യത്തിന് ഹാട്സ് ഓഫ് എന്ന വാക്കുകളോടെ ആണ് അദ്ദേഹം ഈ ചിത്രങ്ങൾ പങ്കു വച്ചത്. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ദുദ്ധാപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ക്യാപ്റ്റനായ സൗരബും ടീമും ചേർന്നാണ് ഒന്നരവയസ്സുകാരനെ തിരിച്ചു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്.
ഗ്രാമത്തിലെ ഒരു ഫാമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുകാരനായ ശിവ. ഇതിനിടയിൽ 20 25 അടി താഴ്ചയുള്ള കുഴൽക്കിണർ ലേക്ക് വീഴുകയായിരുന്നു. കയറിൽ ഒരു മെറ്റൽ ഹുക്ക് കെട്ടി അത് കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കി ആണ് രക്ഷാപ്രവർത്തനം നടത്തിയത്. 45 മിനിറ്റ് കൊണ്ട് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് കൂലിവേല ആണ്. കൊച്ചുകുട്ടിയെ പരിപാലിക്കുന്ന സൈനികന്റെ ഈ ദൃശ്യങ്ങൾ നിറഞ്ഞ മനസ്സോടെയാണ് രാജ്യം ഏറ്റെടുത്തത്.