2022ലെ ഐപിഎൽ മെഗാതാര ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന ആദ്യത്തെ നാല് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ചെന്നൈ സൂപ്പർ കിംഗ്സിൽ ഇത്തവണ ഒരു വിചിത്രമായ സംഭവം അരങ്ങേറുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിൽ എല്ലാത്തവണയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് ഒന്നാമതായി നിലനിർത്തുക. എന്നാൽ ഇത്തവണ ധോണി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനക്കാരനായി രവീന്ദ്ര ജഡേജയെയാണ് ടീം മാനേജ്മെന്റ് തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റു ചില കാര്യങ്ങളും ചെന്നൈ ആരാധകരുടെ പ്രതീക്ഷിക്കു പുറത്താണ് നടന്നത്.
കാലാകാലങ്ങളായി ചെന്നൈയുടെ ഓപ്പണിങ് നെടുംതൂണായിരുന്ന സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ ഫാഫ് ഡുപ്ലെസിക്ക് പട്ടികയിൽ സ്ഥാനം നഷ്ടപ്പെട്ടു. ചെന്നൈ ആരാധകർ ഏറെ ഉള്ള ചിന്ന തല സുരേഷ് റൈനയും പട്ടികയിൽ ഉൾപ്പെട്ടില്ല. 16 കോടി നൽകി ഒന്നാമനായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും 12 കോടി നൽകി മഹേന്ദ്ര സിങ് ധോണിയും എട്ടുകോടിക്കായി മോയിൻ അലിയും ആറുകോടിയിൽ ഋതുരാജുമാണ് പട്ടികയിൽ ഇടം പിടിച്ചത്. ചെന്നൈയുടെ സുരേഷ് റെയ്ന, ഡുപ്ലെസി, അമ്പാട്ടി റായുഡു, ഷാർദുൽ താക്കൂർ തുടങ്ങിയവർക്കും പട്ടികയിലിടം നേടാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഐസിസി ടി20യിൽ ഓസ്ട്രേലിയക്കായി മികച്ച പ്രകടനമായിരുന്നു ജോഷ് ഹെയ്സൽവുഡ് പുറത്തെടുത്തത്. ചെന്നൈക്ക് വേണ്ടി കഴിഞ്ഞ സീസണിൽ ഫൈനൽ മത്സരത്തിൽ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത് ചെന്നൈക്ക് വിജയകിരീടം നേടിക്കൊടുത്ത താരമായിരുന്നു ഹെയ്സൽ വുഡ് .താരത്തിനും പട്ടികയിൽ സ്ഥാനം കണ്ടെത്താനാവാതെയായി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, സിറാജ്,ചഹൽ എന്നിവരെയും മുംബൈ ഇന്ത്യൻസ് രോഹിത് ശർമ,പൊള്ളാർഡ്, ബുംറ, സൂര്യ കുമാർ യാദവ് എന്നിവരെയും നിലനിർത്തിയിട്ടുണ്ട്.