ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിൽ ഒരു ചരിത്രനേട്ടം സംഭവിച്ചിരിക്കുന്നു. ഒന്നാം ഇന്നിങ്സിലെ ഇന്ത്യയുടെ 10 വിക്കറ്റ് സ്വന്തമാക്കിയാണ് ന്യൂസിലാൻഡ് താരം അജാസ് പട്ടേൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അജാസ് പട്ടേൽ ഒരു ഇന്ത്യൻ വംശജൻ കൂടിയാണ്. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിംഗ്സിലെ10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറാണ് അജാസ് പട്ടേൽ. രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ തന്നെ 325 റൺസ് ഇന്ത്യക്ക് നേടാനായി.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ചേതേശ്വർ പൂജാരയും റൺസ് ഒന്നും എടുക്കാതെ പുറത്തായി. എന്നാൽ ഇന്ത്യക്ക് വേണ്ടി 311 പന്തിൽ 150 റൺസ് നേടി മായങ്ക് അഗർവാൾ. 71 പന്തിൽ 44 റൺസെടുത്ത ശുഭമാൻ ഗില്ലും 128 പന്തിൽ 52 റൺസെടുത്ത് അക്ഷർ പട്ടേലും ആണ് ഇന്ത്യയെ ഈ സ്കോറിലെത്തിച്ചത്. 47.5 ഓവറിൽ 119 റൺസ് വഴങ്ങി 10 വിക്കറ്റും അജാസ് സ്വന്തമാക്കി. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേടി റെക്കോർഡിട്ടത്. മുൻ ഇംഗ്ലണ്ട് ബൗളർ ജിം ലേക്കറും മുൻ ഇന്ത്യൻ ബൗളർ അനിൽ കുംബ്ലെയുമാണ് ഇതിനോടകം ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയിട്ടുള്ളത്.
1999 ൽ പാകിസ്ഥാനെതിരെ യാണ് അനിൽ കുംബ്ലെ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തോടെ ന്യൂസിലാൻഡിലെ തന്നെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവയ്ക്കുന്ന ബൗളർ എന്ന റെക്കോർഡ് ഇനി അജാസിനാണ്. ഇതിനുമുൻപ് 1985 ൽ ഓസ്ട്രേലിയക്കെതിരെ 52 റൺസ് മാത്രം വഴങ്ങി ഒൻപത് വിക്കറ്റുകൾ നേടിയ റിച്ചാർഡ് ഹാർഡ്ലിയുടെ റെക്കോർഡാണ് അജാസ് മറികടന്നത്. ഒന്നാം ടെസ്റ്റിൽ ആദ്യത്തെ ഇന്നിംഗ്സിൽ രണ്ടു വിക്കറ്റും രണ്ടാമത്തെ ഇന്നിംഗ്സിൽ ഒരു വിക്കറ്റും അജാസ് പട്ടേൽ നേടിയിട്ടുണ്ടായിരുന്നു.