ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഠിം പെയിൻ തന്റെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുമുള്ള ക്യാപ്റ്റൻ സ്ഥാനം പിന്മാറിയതായി പ്രെഖ്യാപിച്ചു. ആഴ്ചകൾ ബാക്കി നിൽക്കേ ആഷസ് ക്രിക്കറ്റ് തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ഠിം പെയിൻ തന്റെ പിന്മാറാൻ വാർത്ത വെളിപ്പെടുത്തിയത്ത്. ഠിം പെയിൻ തന്റെ സഹപ്രവർത്തകർക്ക് നഗ്ന ഫോട്ടോസും അശ്ളീല സന്ദേശങ്ങളും അയച്ചതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് പെയ്നിന് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത് നിന്ന് ചുമതല ഒഴിയേണ്ടേ വന്നത്. ഇതിനെ തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണം ഏർപെടുത്തിയിട്ടുണ്ട്.
2018 ഇൽ ദക്ഷിണ ആഫ്രിക്കയിൽ വച്ചു നടന്നിരുന്ന പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് 36 ആം വയസിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഠിം പെയ്നിന് ഇപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ നടുക്കിയ ഒരു പുതിയ വിവാദം കാരണം സ്ഥാനം ഒഴിയേണ്ടി വന്നു. ഠിം പെയ്നിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെയും നേതൃത്വത്തിലുള്ള മുൻതാല്പര്യത്തോടു കൂടെ ആണെന്ന് ടീം ബോർഡ് ചെയർമാൻ റിച്ചാർഡ് ഫ്രോയിഡിൻസ്റ്റിൻ വെളിപ്പെടുത്തി. അതിനാൽ ബോർഡ് പെയ്നിന്റെ രാജി സ്വീകരിച്ഛ് ടീമിന്റെ പുതിയൊരു ക്യാപ്റ്റനെ തിരഞ്ഞെടുക്കും എന്ന് ബോർഡ് അറിയിച്ചു.
പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനായി ബോർഡ് ദേശീയ സെക്ഷൻ പാനലുമായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു എന്നും ഫ്രോയിഡിൻസ്റ്റെയ്ൻ കൂട്ടിച്ചേർത്തു. ഠിം പെയിൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ പിന്നെ ഓസ്ട്രേലിയയെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനത് നിന്ന് നയിക്കാൻ കഴിവുള്ള ടീമിലെ പേസ് ബൗളർ കമ്മിൻസിനാണ് സാധ്യത കൂടുതൽ. 2017 ഇൽ ഗബ്ബയിൽ വച്ചു നടന്ന ആഷസ് റെസ്റ്റിനിടയിലാണ് ഇത്തരം മെസ്സേജുകൾ അയച്ചതെന്ന് ഹെറാൾഡ് സൺ ഇന്റെ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പടെ നിരവധി മെസ്സേജുകൾ അയച്ചിട്ടുണ്ട്ഡ് എന്നാണ് ഇ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്.