സോഷ്യൽ മീഡിയയിൽ സജീവമാണ് നടി തമന്ന ഭാട്ടിയ. സിനിമ തിരക്കുകൾക്കിടയിലും തന്റെ വിശേഷങ്ങൾ സന്തോഷങ്ങളും ഒക്കെ നടി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. തെന്നിന്ത്യയിൽ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത താരം തന്നെയാണ് തമന്ന. മോഡലുകളിൽ നിന്നും സിനിമയിലേക്ക് എത്തിയ തമന്നയെ ആദ്യം കൈ നീട്ടി സ്വീകരിച്ചത് തമിഴ് സിനിമ ലോകമാണ്. കന്നഡ, തെലുങ്ക് എന്നീ സിനിമയിലും നടി സജീവം ആയിട്ടുണ്ട്.
തന്റെ ഏറ്റവും വലിയ വിഷമത്തെ കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ ഓർമ്മകൾ നഷ്ടപ്പെടും എന്നാണ് തനിക്ക് ഏറ്റവും വലിയ ഭയം എന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ട്രീറ്റ് വലിയ ചർച്ചയായും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരം ആരാധകരുമായി ഇടവേളയിൽ സംവദിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.
താൻ അഭിനയിച്ചതിൽ ഇതുവരെയുള്ള മികച്ച കഥാപാത്രം എന്ന് പറയുന്നത് ബാഹുബലിയിലെ അവന്തികയും , ധർമ്മയിലെ സുഭാഷിണിയും ആണ് എന്ന് താരം പറയുന്നു. ആരാധകരോട് ചോദ്യത്തിന് മറുപടി ആയിട്ടാണ് തമന്ന തന്നെ അലട്ടുന്ന വലിയ വിഷമത്തെ കുറിച്ച് തുറന്നു പറഞ്ഞത്. എന്താണ് ഏറ്റവും വലിയ ഭയമെന്നായിരുന്നു ആരാധകന്റെ ചോദ്യം.
, ഓർമ്മകൾ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ ഭയം എന്നായിരുന്നു തമന്നയുടെ മറുപടി കൂടാതെ യഥാർത്ഥ ജീവിതത്തിൽ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന സാങ്കല്പിക കഥാപാത്രം ഏതാണെന്നും നടിയോട് ചോദിക്കുന്നുണ്ട്. ഷെർലക് ഹോംസ് എന്നായിരുന്നു അതിനുള്ള ഉത്തരം.