2019 ഏകദിന ലോകകപ്പിൽ ഇന്ത്യ നേരിട്ടിരുന്ന പ്രധാനപ്പെട്ട ചോദ്യം നാലാം സ്ഥാനക്കാരനായി ആരെ ഇറക്കണം എന്നതായിരുന്നു. കളിക്കിടെ ധവാന് പരിക്കേറ്റ ശേഷമാണ് ഈ ചോദ്യം ഉയർന്നത്. ഒരുപാട് നേരത്തെ ചർച്ചകൾക്കുശേഷം ടീം അവസാനം കൈ ചൂണ്ടിയത് വിജയ് ശങ്കറിലേ ക്കായിരുന്നു അമ്പാടി റായ്ഡുവിനു പകരക്കാരനായാണ് വിജയശങ്കർ ടീമിൽ എത്തുന്നത്. ആയിടെ ബിസിസിഐ കമ്മിറ്റി ചെയർമാനായിരുന്ന എംഎസ്കെ പ്രസാദ് വിജയ് ശങ്കറിനെ ത്രീഡി താരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു.
ഐപിഎല്ലിൽ മികച്ച ഓൾറൗണ്ടർ ആയിരുന്ന വിജയ് ശങ്കറിന് കന്നി മത്സരത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നേടാൻ കഴിഞ്ഞു. എന്നാൽ തുടർന്നുവന്ന അഫ്ഗാൻ, വിൻഡീസ് ടീമുകൾക്കെതിരെ നടന്ന മത്സരത്തിൽ വേണ്ടത്ര തിളങ്ങാൻ സാധിക്കാതെ വന്നു. ഈ മോശം പ്രകടനത്തെ തുടർന്ന് നിരവധിപേർ മുമ്പോട്ടു വരികയും അനവധി വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു. ശേഷം ഇതുവരെയും താരത്തിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ഇപ്പോൾ തരം
തന്റെ കരിയറിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
“സ്വന്തം പ്രയത്നം കൊണ്ടാണ് ഞാൻ ഇതെല്ലാം നേടിയത്. ആരും എനിക്കൊന്നും പ്ലേറ്റിൽ ആയി തന്നിട്ടില്ല. ആരുടെയും ഔദാര്യവും എനിക്ക് വേണ്ട. ലോകകപ്പിന് മുമ്പായി ഇന്ത്യൻ എ ടീമിൽ ഞാൻ അഞ്ചുകൊല്ലം ഞാൻ കളിച്ചിട്ടുണ്ട്. സ്ഥിരതയുള്ള ആളായിരുന്നു ഞാൻ. ഒട്ടുമിക്ക കളികളില്ലെല്ലാം നന്നായി കളിച്ചിട്ടുണ്ട്. ദേശീയ ടീമിൽ ഇടം കിട്ടിയപ്പോൾ ഞാൻ രണ്ട് തവണ റണ്ണൗട്ടായി. ആ കളിയിൽ 70-80 റൺസോ സെഞ്ചുറിയോ നേടിയിരുന്നെങ്കിൽ അതെന്റെ കരിയറിൽ മാറ്റം ഉണ്ടാക്കുമായിരുന്നു”. ഇന്ത്യയ്ക്കുവേണ്ടി 9t 20യിലും 12 ഏകദിനത്തിലും താരം കാണിച്ചിട്ടുണ്ട്. ഏകദിനത്തിൽ നാലു വിക്കറ്റും t20 യിൽ അഞ്ചു വിക്കറ്റും സമ്പാദിച്ചിട്ടുണ്ട്. സമീപകാലങ്ങളിലെ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് വിജയ് ശങ്കറിന്.