പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി 20 മത്സരത്തിലെ ഷഹീൻ അഫ്രിദിയുടെ പ്രവർത്തിക്കെതിരെ ഐസിസി രംഗത്തെത്തിയിരിക്കുന്നു. മത്സരത്തിൽ മൂന്നാം ഓവർ എറിയാൻ വന്നത് അഫ്രീദി ആയിരുന്നു. 2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 5 റൺസോടെ നിൽക്കുകയായിരുന്നു ബംഗ്ലാദേശ്. മൂന്നാമത്തെ ഓവർ എറിയാൻ വന്ന അഫ്രിദിയുടെ രണ്ടാമത്തെ ബോളിൽ കൂറ്റൻ സിക്സ് പറത്തിയായിരുന്നു അഫിഫ് ഹോസ്സൈൻ ഷഹീൻ അഫ്രീദിക്ക് വിരുന്നൊരുക്കിയത്.
അടുത്ത ബോൾ ഡിഫൻഡ് ചെയ്ത ശേഷം ആ ബോൾ അഫീഫിനെതിരെ ഏറിഞ് തന്റെ അമർഷം തീർക്കുകയായിരുന്നു അഫ്രീദി. വേദനയാൽ അഫീഫ് നിലത്തു വീണു. ശേഷം ക്ഷമാപണം നടത്തുകയും എണീപ്പിക്കാൻ സഹായിക്കുകയും ചെയ്തു.അഫ്രിദിയുടെ ഈ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് അങ്ങേ അറ്റം മോശമായെന്നു പലരും അഭിപ്രായപ്പെടുന്നു. ഇതിനു മുൻപും ഇത്തരം പ്രവർത്തികൾ
ചരിത്രത്തിൽ നടന്നിട്ടുണ്ട്. ആദ്യത്തെ നടന്ന സിക്സും രണ്ടാമത് നടന്നതും കൂടി വായിച്ചാണ് വിവാദങ്ങൾ പെരുകുന്നത്. ഈ പ്രവർത്തിക്കെതിരെ ശക്തമായി മുൻപോട്ട് വന്നിരിക്കുകയാണ് ഐസിസി. ഷഹീൻ അഫ്രീദി എന്ന പാക് ഫാസ്റ്റ് ബൗളർക്കെതിരെ പിഴ ശിക്ഷ കൊടുക്കാനാണ് ഐസിസിയുടെ തീരുമാനം
മാച്ച് ഫീസിന്റെ ഇരുപത് ശതമാനം പിഴയായി നൽകണം കൂടാതെ ഐസിസിയുടെ കടുത്ത താക്കീതും അഫ്രിദിക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ
രണ്ടു വർഷമായി അഫ്രിദിയിൽ നിന്നും ഇത്തരം പ്രവർത്തി ഉണ്ടാകാത്തതിനാലാണ് ശിക്ഷയിൽ ഇളവ് ഏർപ്പെടുത്തിയത്.
വേണ്ട ലെങ്ങ്തിലും സ്പീഡിലും അഫ്രിദിക്ക് ബോൾ ഡെലിവറി ചെയ്യാൻ സാധിക്കുമെങ്കിലും സിക്സുകൾ ആവശ്യത്തിന് വാങ്ങികൂട്ടുന്നുണ്ട്. സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചപ്പോൾ പതിനെട്ടാം ഓവറിൽ തുടരെ മൂന്ന് സിക്സുകൾ വഴങ്ങുകയായിരുന്നു