ഇന്നലെ തുടക്കമായ ആഷസ് ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ അതിഗംഭീരമായി മുന്നേറുന്നു. ഓസ്ട്രേലിയയിലെ ഗാബയിലാണ് മത്സരം അരങ്ങേറുന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. എന്നാൽ തുടക്കം തന്നെ ക്യാപ്റ്റന് പിഴച്ചു. മത്സരത്തിലെ ആദ്യ ഓവർ എറിയാൻ വന്നത് ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് ആണ്. സ്ട്രൈക്കിൽ നിന്നിരുന്നത് ഇംഗ്ലണ്ടിന്റെ റോറി ബൺസ് ആയിരുന്നു. ആദ്യ ഓവറിലെ ആദ്യ ബോളിൽ തന്നെ ബൺസ് പുറത്തായി. അങ്ങനെ ഓസ്ട്രേലിയ തുടക്കം തന്നെ ആക്രമണം അഴിച്ചുവിട്ടു.
ഈ ബോളിംഗ് ആക്രമണം ഓസ്ട്രേലിയ തുടർന്നുകൊണ്ടേയിരുന്നു. ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർക്ക് നല്ലോണം വിയർക്കേണ്ടി വന്നു ഓസ്ട്രേലിയയ്ക്കെതിരെ പിടിച്ചുനിൽക്കാൻ. ആഷസ് ടെസ്റ്റ് ഒരു പോർക്കളം ആണ്. ഇതിനു വർഷങ്ങളുടെ ചരിത്രം ഉണ്ട്. ഈ മത്സരം ഇരുടീമുകളുടെയും അഭിമാന പ്രശ്നമാണ്. ഇതുവരെ കഴിഞ്ഞ 65 ആഷസ് പരമ്പരകളിൽ 33 എണ്ണത്തിൽ ഓസ്ട്രേലിയയും 32 എണ്ണത്തിൽ ഇംഗ്ലണ്ടും ആണ് വിജയിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ വളരെ വീറോടെ ആണ് ഇരുടീമുകളും കളിക്കുന്നത്. 1882 മുതലാണ് ആഷസ് ടെസ്റ്റ് ആരംഭിക്കുന്നത്.
മറ്റ് ടെസ്റ്റിലെ അപേക്ഷിച്ച് ഈ ടെസ്റ്റിന് വർഷങ്ങളുടെ ചരിത്രം ഉണ്ട്. 1882 ഓസ്ട്രേലിയയിലാണ് ആഷസ് ടെസ്റ്റ് ആദ്യമായി അരങ്ങേറിയത്. അവസാനമായി 2019 ഇംഗ്ലണ്ടിലും നടന്നു. ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ഓസ്ട്രേലിയക്കെതിരെ കഷ്ടപ്പെടുകയാണ്. ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ നിറം മങ്ങി. ഇംഗ്ലണ്ടിന്റെ പരിചയസമ്പത്തുള്ള ബാറ്റ്സ്മാൻമാർ ജോ റൂട്ട്, ഡേവിഡ് മലാൻ, ബെൻ സ്റ്റോക്സ് എന്നിവർക്കൊന്നും പൊരുതി നിൽക്കാൻ സാധിച്ചില്ല. ആരും തന്നെ 40 റൺസൊ അതിനു മുകളിലോ എടുക്കാൻ സാധിച്ചില്ല. പാറ്റ് കമ്മിൻസ് ആണ് ഓസ്ട്രേലിയ ടെസ്റ്റ് ക്യാപ്റ്റൻ. അഞ്ചു വിക്കറ്റുകളാണ് പാറ്റ് കമ്മിൻസ് ആദ്യ ഇന്നിംഗ്സിൽ നേടിയത്.