February 5, 2023

കുഴൽ കിണറിനുളിൽ കഴിഞ്ഞത് 104 മണിക്കൂർ… പാമ്പിനെയും കൂരിരുട്ടിനെ യും അതിജീവിച്ച് രാഹുൽ…

മണിക്കൂറുകൾ പിന്നിട്ടിട്ടും കുഴൽ കിണറിനുള്ളിൽ തന്നെ കഴിഞ്ഞ കുട്ടിക്ക് 104 മണിക്കൂറിനുശേഷം മോചനം. 80 അടി താഴ്ചയിലാണ് കുട്ടി ഉണ്ടായിരുന്നത്. നിരവധി മാനസിക വെല്ലുവിളി നേരിട്ടെങ്കിലും മനോധൈര്യം വീണ്ടെടുത്ത കുട്ടിക്ക് അഭിനന്ദന പ്രവാഹമാണ്. പാമ്പും തേളും തവളയും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ കുട്ടിക്ക് അനുഭവിക്കേണ്ടി വന്നു. രാഹുൽ സാഹോ എന്ന 11 കാരനാണ് ഈ അവസ്ഥയെ അതിജീവിച്ചത്.

രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടിയെ ബിലാസ്പൂർ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഞ്ഞൂറിലധികം പേരുടെ തീവ്രമായ രക്ഷാപ്രവർത്തനത്തിന് ഫലമായാണ് കുട്ടിയെ വീണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിന് ശേഷം നമ്മുടെ കുട്ടി ധീരനാണ് എന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബൂപേഷ് ബങ്കേൽ ട്വീറ്റ് ചെയ്തത്. വീടിനു പുറകിലുള്ള ഉപയോഗശൂന്യമായ കുഴൽക്കിണറിൽ ആണ് രാഹുൽ കളിക്കുന്നതിനിടെ വീണത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം നടന്നത്. ആദ്യം അറിഞ്ഞില്ല എങ്കിലും കുഴൽക്കിണറിന് അകത്തുനിന്ന് ഞെരുക്കവും ശബ്ദവും കേട്ടതോടെ ആണ് വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിൽ ആയത്. പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ടു ദേശീയ ദുരന്തനിവാരണ സേനയും കരസേനയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് കുട്ടിയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. കൂടാതെ 150 പോലീസുകാരും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സഹായത്തിനായി എത്തിയിരുന്നു.

റോബോട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആയിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിക്ക് കുഴലിലൂടെ ഓക്സിജനും ലഘു പാനീയങ്ങളും പഴങ്ങളും പഴച്ചാറുകളും നൽകി ജീവൻ രക്ഷിച്ചു. സമാന്തരമായ രീതിയിൽ മറ്റൊരു കുഴൽ കിണർ നിർമ്മിച്ച് പിന്നീട് തുരങ്കം ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷിച്ചത്. പ്രതിസന്ധിഘട്ടത്തിലും പതറാത്ത മനസ്സാണ് മകനെ രക്ഷിച്ചത് എന്ന് അച്ഛൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെയും കുട്ടിയുടെ മനോധൈര്യവും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *